കൊവിഡ്-19 : എറണാകുളത്ത് 392 പേരെക്കൂടി നിരീക്ഷണത്തില്‍ നിന്നൊഴിവാക്കി

ഇന്ന് വീടുകളില്‍ നിരീക്ഷണത്തിനായി 25 പേരെ പുതിയതായി ഉള്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 1262 ആയി.ഇന്ന് 51 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇവയെല്ലാം നെഗറ്റീവ് ആണ്.

Update: 2020-04-15 12:51 GMT

കൊച്ചി: കൊവിഡ്-19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി എറണാകുളത്ത് നിരീക്ഷണത്തിലുണ്ടായിരുന്ന 392 പേരെ നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് പട്ടികയില്‍ നിന്നൊഴിവാക്കി.അതേ സമയംഇന്ന് വീടുകളില്‍ നിരീക്ഷണത്തിനായി 25 പേരെ പുതിയതായി ഉള്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 1262 ആയി. ഇതില്‍ 1127 പേര്‍ ഹൈ റിസ്‌ക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 28 ദിവസത്തെ നിരീക്ഷണത്തിലും, 135 പേര്‍ ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 14 ദിവസത്തെ നിരീക്ഷണത്തിലും ആണ്.ഇന്ന് ജില്ലയില്‍ 2 പേരെ കൂടി ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു. 2 പേരെയും സ്വകാര്യ ആശുപത്രിയിലാണ് നിരീക്ഷണത്തിലാക്കിയത്.

ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിഞ്ഞിരുന്ന ആരോഗ്യ പ്രവര്‍ത്തകനെയും, സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന രണ്ട്‌പേരെയും ഡിസ്ചാര്‍ജ് ചെയ്ത. നിലവില്‍ 27 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്. ഇതില്‍ 11 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലും, 2 പേര്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും, 3 പേര്‍ ആലുവ ജില്ലാ ആശുപത്രിയിലും, 2 പേര്‍ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലും, 9 പേര്‍ സ്വകാര്യ ആശുപത്രിയിലും ആണുള്ളത്. നിലവില്‍ ആശുപത്രികളില്‍ ഐസൊലേഷനില്‍ ഉള്ളവരില്‍ 6 പേരാണ് കോവിഡ് പോസിറ്റീവ് ആയി ജില്ലയില്‍ ചികില്‍സയില്‍ തുടരുന്നത്. ഇവരുടെയെല്ലാം ആരോഗ്യ നില തൃപ്തികരമാണ്.

ഇന്ന് ജില്ലയില്‍ നിന്നും 20 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 51 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇവയെല്ലാം നെഗറ്റീവ് ആണ്. ഇനി 85 സാമ്പിള്‍ പരിശോധന ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്. ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ച രണ്ട് കോവിഡ് കെയര്‍ സെന്ററുകളിലായി 29 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ തൃപ്പൂണിത്തുറയില്‍ ആണ് 27 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 2 പേര്‍ നെടുമ്പാശ്ശേരിയിലും.ഇന്നലെ കൊച്ചി തുറമുഖത്ത് എത്തിയ 4 കപ്പലുകളിലെ 113 ക്രൂ അംഗങ്ങളെ പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷങ്ങളില്ല   

Tags:    

Similar News