കൊവിഡ്-19: കൊച്ചിയില്‍ കുടുങ്ങിയ 53 ഒമാന്‍ പൗരന്മാരെ നാളെ പ്രത്യേക വിമാനത്തില്‍ മടക്കിക്കൊണ്ടുപോകും
എറണാകുളത്ത് വിവിധ ആശുപത്രികളിലും മറ്റും ചികില്‍സയില്‍ കഴിഞ്ഞവരും കൊവിഡിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരെയുമാണ് ഒമാനില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ നാളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും കൊണ്ടു പോകുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും മാര്‍ച്ച് മൂന്നിന് കൊച്ചിയില്‍ എത്തിയവരാണ്.മസ്‌കറ്റില്‍ നിന്നും നാളെ വൈകുന്നേരം മൂന്നു മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനം എത്തും
കൊച്ചി: കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കൊച്ചിയില്‍ കുടുങ്ങിപ്പോയ 53 ഒമാന്‍ പൗരന്മാരെ നാളെ നെടുമ്പാശേരിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ ഒമാനിലേക്ക് തിരികെ കൊണ്ടുപോകും.എറണാകുളത്ത് വിവിധ ആശുപത്രികളിലും മറ്റും ചികില്‍സയില്‍ കഴിഞ്ഞവരും കൊവിഡിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരെയുമാണ് ഒമാനില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ നാളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും കൊണ്ടു പോകുന്നത്.
ഇവരില്‍ ഭൂരിഭാഗം പേരും മാര്‍ച്ച് മൂന്നിന് കൊച്ചിയില്‍ എത്തിയവരാണ്.മസ്‌കറ്റില്‍ നിന്നും നാളെ വൈകുന്നേരം മൂന്നു മണിയോടെ ഒമാന്‍ എയര്‍ലൈന്‍സിന്റെ വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തും.53 പേരും പ്രത്യേക കാറില്‍ നിലവില്‍ അവര്‍ ഉള്ള സ്ഥലത്ത് നിന്നും 12 മണിയോടെ വിമാനത്താവളത്തില്‍ എത്തിയ ശേഷം പരിശോധനകള്‍ പൂര്‍ത്തിയാക്കണം. എല്ലാ വിധ പരിശോധനകള്‍ക്കും ശേഷം ഇവരെ വിമാനത്തിലേക്ക് കയറ്റും.കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പരിശോധനകള്‍ മുഴുവന്‍ പൂര്‍ത്തിയാക്കിയായിരിക്കും ഇവരെ വിമാനത്തില്‍ കയറ്റുക. ഇവരുടെ ബാഗേജുകള്‍ അടക്കം അണുവിമുക്തമാക്കും.ഹെല്‍ത്ത് സ്‌ക്രീനിംഗിനു ശേഷം മാത്രമായിരിക്കും യാത്രക്കാരെ ഉള്ളിലേക്ക് കടത്തുക.03.50 ന് വിമാനം തിരികെ മടങ്ങും