കൊവിഡ്-19 : എറണാകുളത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 5312 ആയി
ഇന്ന് പുതിയതായി 648 പേരെയാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചത്.വീടുകളില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 869 പേരെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കി. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 5281 ആണ്.ഇന്ന് അഞ്ചു പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പുതുതായി പ്രവേശിപ്പിച്ചു.ആശുപത്രികളില്‍ എസൊലേഷനിലുള്ളവരുടെ ആകെ എണ്ണം 31 ആയി
കൊച്ചി: കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എറണാകുളത്ത് ആശുപത്രികളിലും, വീടുകളിലും ആയി നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 5312 ആയി.ഇന്ന് പുതിയതായി 648 പേരെയാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചത്. വീടുകളില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 869 പേരെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 5281 ആണ്.
ഇന്ന് അഞ്ചു പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പുതുതായി പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രികളില്‍ എസൊലേഷനിലുള്ളവരുടെ ആകെ എണ്ണം 31 ആയി. നിലവില്‍ കോവിഡ്-19 രോഗം സ്ഥിരീകരിച്ച് എറണാകുളം ജില്ലയില്‍ ചികില്‍സയിലുള്ളത് 14 പേരാണ്. ഇതില്‍ നാലു പേര്‍ ബ്രിട്ടീഷ് പൗരന്മാരും, ഏഴു പേര്‍ എറണാകുളം സ്വദേശികളും, രണ്ടു പേര്‍ കണ്ണൂര്‍ സ്വദേശികളും, ഒരാള്‍ മലപ്പുറം സ്വദേശിയുമാണ്. 10 സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചു. ഇവയെല്ലാം തന്നെ നെഗറ്റീവ് ആണ്. ഇന്ന് 35 പേരുടെ സാമ്പിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇനി 75 സാമ്പിളുകളുടെ കൂടി ഫലം ആണ് ലഭിക്കാനുള്ളത്.
സ്വകാര്യ ആശുപത്രികളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കുന്നു. വിവിധ സ്വകാര്യ ആശുപത്രികളില്‍ ഇന്ന് ഒ പി യിലെത്തിയ ആളുകളില്‍ നിന്നും 11 പേരെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.നിരീക്ഷണത്തില്‍ കഴിയുന്നവരുടെ മാനസിക ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ പ്രവര്‍ത്തിച്ച് വരുന്നു.
കൗണ്‍സലിംഗ് നല്‍കുന്നതിനായി കണ്‍ട്രോള്‍ റൂമിലും ഇവരുടെ സേവനം ലഭ്യമാണ്. ഇന്ന് ഇത്തരത്തില്‍ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന 365 പേര്‍ക്കാണ് കൗണ്‍സിലിംഗ് നല്‍കിയത്. കൂടാതെ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച 11 പേര്‍ക്കും കൗണ്‍സലിംഗ് നല്‍കി.നിലവില്‍ ജില്ലയിലെ 2 കോവിഡ് കെയര്‍ സെന്ററുകളിലായി 20 ആളുകള്‍ നിരീക്ഷണത്തിലുണ്ട്. കണ്‍ട്രോള്‍ റൂം - 0484 2368802 / 2428077 / 0484 2424077