ലോക്ക് ഡൗണ്‍ അവസാനിക്കുന്ന സമയത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍

ഒരു സ്ഥാപനം തുറുന്നു പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ അതിനു മുമ്പായി അത് തുറന്ന് വൃത്തിയാക്കി അവിടെ അണുവിമുക്തമാക്കി എല്ലാ ഒരുക്കുങ്ങളും നടത്തിയതിനു ശേഷം മാത്രമെ പ്രവര്‍ത്തനം ആരംഭിക്കാവുവെന്ന് സര്‍ക്കാര്‍ പൊതു നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. ഇതു തന്നെയാണ് ബിവറേജസ് കോര്‍പറേഷന്‍ എംഡിയുടെ ഉത്തരവില്‍ ഉളളത്.അല്ലാതെ ബിവറേജ് ഔട്ടലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ തീരമാനിച്ചിട്ടില്ലെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു

Update: 2020-04-30 08:28 GMT

കൊച്ചി:മെയ് മൂന്നിന് ലോക്ക് ഡൗണ്‍ അവസാനിക്കുന്നതോടെ സംസ്ഥാനത്ത് ബിവറേജസ് ഔട്ടലെറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു സ്ഥാപനം തുറുന്നു പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ അതിനു മുമ്പായി അത് തുറന്ന് വൃത്തിയാക്കി അവിടെ അണുവിമുക്തമാക്കി എല്ലാ ഒരുക്കുങ്ങളും നടത്തിയതിനു ശേഷം മാത്രമെ പ്രവര്‍ത്തനം ആരംഭിക്കാവുവെന്ന് സര്‍ക്കാര്‍ പൊതു നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്.

ഇതു തന്നെയാണ് ബിവറേജസ് കോര്‍പറേഷന്‍ എംഡിയുടെ ഉത്തരവില്‍ ഉളളത്.അല്ലാതെ ബിവറേജ് ഔട്ടലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ തീരമാനിച്ചിട്ടില്ലെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.എല്ലാ മദ്യവില്‍പന ശാലകളും വെയര്‍ഹൗസ് പരിസരവും അണുവിമുക്തമാക്കണം,എല്ലാ ജീവനക്കാരും മാസ്‌കും ഗ്ലൗസും ധരിക്കണം,സാനിറ്റൈസര്‍ ഉപയോഗം നിര്‍ബന്ധമാക്കണം,മദ്യംവാങ്ങാനെത്തുന്നവരുടെ ശരീരോഷ്മാവ് തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിക്കണം,സാമുഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് എംഡി യുടെ ഉത്തരവിലുള്ളത്. 

Tags:    

Similar News