കൊവിഡ്-19 പ്രതിരോധിക്കാനുള്ള അറിവ് പ്രചരിക്കണം : ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണി കുമാര്‍
കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി എറണാകുളം വഞ്ചിസ്‌ക്വയറിന് മുമ്പിലായി കൊച്ചി കോര്‍പറേഷന്‍ നടത്തിയ ബ്രേക് ദ ചെയ്ന്‍ കാംപയിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രേക് ദ ചെയ്ന്‍ കാംപയിനിന്റെ ഭാഗമായി ഒരുക്കിയ ഹാന്‍ഡ് വാഷ് കിയോസ്‌കില്‍ കൊച്ചി മേയര്‍ സൗമിനി ജെയിന്‍ നല്‍കിയ ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കൈ കഴുകി അദ്ദേഹം പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി.
കൊച്ചി: കൊവിഡ്-19 രോഗത്തെ പ്രതിരോധിക്കാനുള്ള അറിവ് പൊതു സമൂഹത്തില്‍ വൈറസിനേക്കാള്‍ വേഗത്തില്‍ പ്രചരിപ്പിക്കുക എന്നതാണ് രോഗവ്യാപനം തടയുന്നതിനുള്ള പ്രധാന മാര്‍ഗമെന്ന് ഹൈക്കോടതിചീഫ് ജസ്റ്റിസ് എസ് മണി കുമാര്‍. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി എറണാകുളം വഞ്ചിസ്‌ക്വയറിന് മുമ്പിലായി കൊച്ചി കോര്‍പറേഷന്‍ നടത്തിയ ബ്രേക് ദ ചെയ്ന്‍ കാംപയിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രേക് ദ ചെയ്ന്‍ കാംപയിനിന്റെ ഭാഗമായി ഒരുക്കിയ ഹാന്‍ഡ് വാഷ് കിയോസ്‌കില്‍ കൊച്ചി മേയര്‍ സൗമിനി ജെയിന്‍ നല്‍കിയ ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കൈ കഴുകി അദ്ദേഹം പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി.കൊച്ചി നഗരസഭ ഹെല്‍ത്ത് വിഭാഗം തയ്യാറാക്കിയ സാനിറ്റെസര്‍, മാസ്‌ക് മുതലായവ വാങ്ങാനും, ചടങ്ങില്‍ പങ്കെടുക്കുവാനുമായെത്തിയ പൊതുജനങ്ങളുമായും രോഗവ്യാപനത്തെക്കുറിച്ച് ചീഫ് ജസറ്റിസ് സംവദിച്ചു. കൊച്ചി നഗരസഭ ഹെല്‍ത്ത് വിഭാഗം തയ്യാറാക്കിയ സാനിറ്റെസര്‍ ആണ് പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തത്.മേയര്‍ സൗമിനി ജെയിന്‍.ഡെപ്യൂട്ടി മേയര്‍ കെ ആര്‍ പ്രേംകുമാര്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രതിഭാ അന്‍സാരി, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍സണ്‍ മാസ്റ്റര്‍, നഗരസഭ കൗണ്‍സിലര്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു.