കൊവിഡ്-19 : എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ സിബിഎന്‍എഎടി ടെസ്റ്റിംഗ് തുടങ്ങി;45 മിനിറ്റിനുള്ളില്‍ ഫലം
ഒരേ സമയം ഈ മെഷീന്‍ ഉപയോഗിച്ച് നാല് ടെസ്റ്റുകള്‍ നടത്താന്‍ സാധിക്കും.സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഈ ടെസ്റ്റുകള്‍ ചെയ്തു വരുന്നത്. ഐസിഎംആര്‍ രജിസ്‌ട്രേഷന്‍ ലഭിച്ചതിനെ തുടര്‍ന്ന് 26 മുതല്‍ മൈക്രോബയോളജി വിഭാഗത്തില്‍ ഈ ടെസ്റ്റിന് പ്രവര്‍ത്തനമാരംഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഏഴ് സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി.
കൊച്ചി: കൊവിഡ് 19 ടെസ്റ്റിനു വേണ്ടി സിബിഎന്‍എഎടി ടെസ്റ്റിംഗ് എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തില്‍ ലഭ്യമാക്കി. സ്റ്റേറ്റ് ടിവി സെന്‍ട്രല്‍ നിന്നും 360 ഓളം ടെസ്റ്റ് കിറ്റുകള്‍ ഈ മാസം 23 ന് ലഭിച്ചിട്ടുണ്ട്. 45 മിനിറ്റിനുള്ളില്‍ കോവിഡ് 19 ടെസ്റ്റ് റിസള്‍ട്ടുകള്‍ ഈ സംവിധാനത്തിലൂടെ ലഭ്യമാകും. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഈ ടെസ്റ്റുകള്‍ ചെയ്തു വരുന്നത്. ഐസിഎംആര്‍ രജിസ്‌ട്രേഷന്‍ ലഭിച്ചതിനെ തുടര്‍ന്ന് 26 മുതല്‍ മൈക്രോബയോളജി വിഭാഗത്തില്‍ ഈ ടെസ്റ്റിന് പ്രവര്‍ത്തനമാരംഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഏഴ് സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ ആറ് രോഗികള്‍ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകേണ്ടവരാണ്. മരണപ്പെട്ട ഒരാളുടെ സാമ്പിളുകളും പരിശോധന നടത്തി. നിലവിലുണ്ടായിരുന്ന സിബിഎന്‍എഎടി മെഷീന്‍ ക്ഷയരോഗം കണ്ടെത്തുന്നതിനു വേണ്ടി ഉള്ളതായിരുന്നു. ഇതേ മെഷീനില്‍ സോഫ്റ്റ്വെയര്‍ ഘടന മാറ്റി പുതിയ രീതിയിലാണ് പരിശോധന നടത്തി വരുന്നത്. ഇതിലൂടെ ഇ ജീന്‍, എന്‍ 2 ജീന്‍ എന്നീ ജീനുകളെ കണ്ടെത്താന്‍ സാധിക്കുന്നു.
ഇതോടൊപ്പം നടത്തിവരുന്ന പിസിആര്‍ പരിശോധനയ്ക്ക് ഏകദേശം നാലു മണിക്കൂറോളം വേണ്ടിവരും എന്നാല്‍ ഈ പുതിയ സംവിധാനത്തില്‍ വെറും 45 മിനിറ്റ് കൊണ്ട് റിസള്‍ട്ട് ലഭിക്കുന്നു.മരണപ്പെട്ടവരുടെ പരിശോധനകള്‍ നടത്തി കോവിഡ് 19 ആണോ എന്ന് വളരെ പെട്ടന്ന് അറിയാന്‍ സാധിക്കുന്നു. ഒരേ സമയം ഈ മെഷീന്‍ ഉപയോഗിച്ച് നാല് ടെസ്റ്റുകള്‍ നടത്താന്‍ സാധിക്കും. ഇതിന്റെ പ്രവര്‍ത്തന സമയം രാവിലെ 8 മണി മുതല്‍ വൈകുന്നേരം 8 മണി വരെ ആണ്. ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നീ കോളജുകള്‍ക്ക് ആണ് സംസ്ഥാന സര്‍ക്കാര്‍ ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. ഏറ്റവുമാദ്യം ടെസ്റ്റുകള്‍ നടത്തിയത് എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗം ആണ്. ഒരേസമയം കോവിഡ് 19 പിസിആര്‍ ടെസ്റ്റ്, സിബിഎന്‍എഎടി കോവിഡ് ടെസ്റ്റ് നടത്തപ്പെടുന്നത് മൈക്രോബയോളജി വിഭാഗം മേധാവി പ്രഫസര്‍ ഡോക്ടര്‍ ലാന്‍സി ജസ്റ്റസ് ന്റെ നേതൃത്വത്തിലാണ്. രണ്ട് ടീമുകളായി തിരിച്ചാണ് ടെസ്റ്റുകള്‍ നടത്തുന്നത്. ഇതിനായി 25 ഓളം പരിചയസമ്പന്നരായ ജീവനക്കാരും പ്രവര്‍ത്തിക്കുന്നു.