കൊവിഡ്-19 : രോഗനിര്‍ണയം മുതല്‍ കുട്ടികള്‍ക്ക് വിനോദത്തിനു വരെ അവസരം;വെബ്‌സൈറ്റുമായി ടി ജെ വിനോദ് എംഎല്‍എ

www.careekm.comഎന്ന വെബ് സൈറ്റിലാണ്ഒരു 'ചാറ്റ് ബോട്ട് ' വഴി ആരോഗ്യനില അറിയിക്കുവാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഒരാള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടോ ഇല്ലയോ എന്ന് ബോധ്യപ്പെടാനും ആവശ്യമെങ്കില്‍ ചികില്‍സയിലേക്ക് പോകുവാനുമുള്ള സൗകര്യമുള്ളത്. ചെന്നൈ അപ്പോളോ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ പ്രമുഖ ആശുപത്രികള്‍ ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ സൗകര്യം കൂടിയാണിത്.ലോക്ക് ഡൗണില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് എറണാകുളത്തെയും പരിസര പ്രദേശങ്ങളിലെയും ഭക്ഷ്യ ലഭ്യതയെക്കുറിച്ച് അറിവ് നല്‍കല്‍, മരുന്നുകള്‍ ലഭിക്കുന്ന സ്ഥലങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതെങ്ങനെ തുടങ്ങിയ വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്

Update: 2020-04-04 06:16 GMT

കൊച്ചി: കൊവിഡ്-19 രോഗനിര്‍ണയം മുതല്‍ കുട്ടികള്‍ക്ക് വീഡിയോ ഗെയിം കളിക്കുന്നതിന് വരെ അവസരമൊരുക്കുന്ന വെബ്‌സൈറ്റുമായി എറണാകുളം എംഎല്‍എ ടി ജെ വിനോദ്.www.careekm.comഎന്ന വെബ് സൈറ്റിലാണ്ഒരു 'ചാറ്റ് ബോട്ട് ' വഴി ആരോഗ്യനില അറിയിക്കുവാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഒരാള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടോ ഇല്ലയോ എന്ന് ബോധ്യപ്പെടാനും ആവശ്യമെങ്കില്‍ ചികില്‍സയിലേക്ക് പോകുവാനുമുള്ള സൗകര്യമുള്ളത്.ചെന്നൈ അപ്പോളോ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ പ്രമുഖ ആശുപത്രികള്‍ ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ സൗകര്യം കൂടിയാണിത്.

ലോക്ക് ഡൗണില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് എറണാകുളത്തെയും പരിസര പ്രദേശങ്ങളിലെയും ഭക്ഷ്യ ലഭ്യതയെക്കുറിച്ച് അറിവ് നല്‍കല്‍, മരുന്നുകള്‍ ലഭിക്കുന്ന സ്ഥലങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതെങ്ങനെ തുടങ്ങിയ വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്. വീടുകളിലും മറ്റും ഒറ്റപ്പെട്ടു കഴിയേണ്ട സാഹചര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്കായി എം എല്‍ എ ഏര്‍പ്പെടുത്തിയിട്ടുള്ള കൗണ്‍സിലിംഗ് സൗകര്യങ്ങളുടെ വിശദാംശങ്ങളും കുട്ടികളുടെ വിനോദത്തിനായി പലതരം ക്വിസ്,ഫ്‌ളാഷ്‌ഗെയിമുകള്‍, വീഡിയോകള്‍ എന്നിവയും വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചലച്ചിത്ര താരം പത്മശ്രീ ഭരത് മമ്മൂട്ടി ഇന്ന് രാവിലെ 10.30 ന് തന്റെ ഫേസ്ബുക്ക് പേജിലൂടെ www.careekm.com ലോഞ്ച് ചെയ്തു. ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'സ്‌ട്രോക്ക്‌സ് ടെക്‌നോളജീസ്' എന്ന സോഫ്റ്റ് വെയര്‍ കമ്പനിയാണ് വെബ് സൈറ്റിന്റെ സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത്. 

Tags:    

Similar News