കോവിഡ് 19: നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് കൗണ്‍സിലിംഗ് ഏര്‍പ്പെടുത്തി ഹൈബി ഈഡന്‍ എംപി
എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒട്ടനവധി പേരാണ് വീടുകളില്‍ നിരീക്ഷത്തില്‍ ഉള്ളത്. വിദേശത്ത് നിന്ന് എത്തിയവരാണ് ഭൂരിഭാഗം പേരും. പ്രായമായവര്‍ മുതല്‍ കുട്ടികള്‍ വരെയുണ്ട്. നഗര പ്രദേശങ്ങളിലെ ഫ്ളാറ്റുകളില്‍ ഒറ്റപ്പെട്ട് താമസിക്കുന്നത് ഏറെ ദുഷ്‌കരമാണ്. ഈ സാഹചര്യങ്ങളില്‍ ഉണ്ടായേക്കാവുന്ന മാനസിക സംഘര്ഷങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് കൗണ്‍സിലിംഗ് ആരംഭിച്ചിരിക്കുന്നത്.
കൊച്ചി: കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനായി ബോധിനി കൗണ്‍സിലിംഗ് സെന്ററുമായി സഹകരിച്ച് ഫോണ്‍ മുഖാന്തിരമുള്ള കൗണ്‍സിലിംഗ് ആരംഭിച്ചതായി ഹൈബി ഈഡന്‍ എം പി അറിയിച്ചു. എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒട്ടനവധി പേരാണ് വീടുകളില്‍ നിരീക്ഷത്തില്‍ ഉള്ളത്.
വിദേശത്ത് നിന്ന് എത്തിയവരാണ് ഭൂരിഭാഗം പേരും. പ്രായമായവര്‍ മുതല്‍ കുട്ടികള്‍ വരെയുണ്ട്. നഗര പ്രദേശങ്ങളില്‍ ഫ്ളാറ്റുകളിലാണുള്ളത്. ഫ്ളാറ്റുകളില്‍ ഒറ്റപ്പെട്ട് താമസിക്കുന്നത് ഏറെ ദുഷ്‌കരമാണ്. ഈ സാഹചര്യങ്ങളില്‍ ഉണ്ടായേക്കാവുന്ന മാനസീക സംഘര്ഷങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് കൗണ്‍സിലിംഗ് ആരംഭിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായി നിലനില്‍ക്കുന്ന പ്രസ്ഥാനമാണ് ബോധിനി.
കൊവിഡ് മഹാമാരിയെ തുരത്തുന്നതിനുള്ള പ്രയാണത്തില്‍ സര്‍വ്വ പിന്തുണയും ബോധിനി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഹൈബി ഈഡന്‍ എം. പി പറഞ്ഞു. മാര്‍ച്ച് 31 വരെയാണ് നിലവില്‍ കൗണ്‍സിലിംഗ് തീരുമാനിച്ചിരിക്കുന്നത്. സേവനം ആവശ്യമുള്ളവര്‍ക്ക് 8891320005, 8891115050, 7994701112, 8089922210 എന്നീ നമ്പറുകളിലോ office@hibieden.in, help@bodhini.in എന്നീ ഇ മെയില്‍ ഐ.ഡികളിലോ രാവിലെ 9.30 മുതല്‍ വൈകിട്ട് 5 മണി വരെ ബന്ധപ്പെടാവുന്നതാണെന്നും ഹൈബി ഈഡന്‍ എംപി അറിയിച്ചു