കൊവിഡ്-19: ബഹറിനില്‍ നിന്നും ഇന്നലെ നെടുമ്പാശേരിയില്‍ എത്തിച്ചത് 181 പേരെ; എറണാകുളം സ്വദേശികളായ 15 പേരെ കൊവിഡ് സെന്ററിലേക്ക് മാറ്റി
കണ്ണൂര്‍ - 4, കോട്ടയം - 22, പാലക്കാട്-19, തൃശ്ശൂര്‍ - 41, ആലപ്പുഴ-10, കോഴിക്കോട്- 4, പത്തനംത്തിട്ട - 15, കൊല്ലം-17, ഇടുക്കി - 12, തിരുവനന്തപുരം - 5, കാസര്‍ഗോഡ് - 1, മലപ്പുറം - 3 എന്നിങ്ങനെയായിരുന്നു എറണാകുളം ജില്ല കൂടാതെയുണ്ടായിരുന്നു മറ്റു ജില്ലയില്‍ നിന്നുള്ളവര്‍. ഇന്ന് കുവൈറ്റ്, മസ്‌ക്കറ്റ്, ദോഹ എന്നിവടങ്ങളില്‍ നിന്നുള്ളവരെയാണ് നെടുമ്പാശേരിയില്‍ എത്തിക്കുന്നത്
കൊച്ചി: കൊവിഡ്-19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നും പ്രവസാകളായ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി ഇന്നലെ ബഹറിനില്‍ നിന്നും അര്‍ധരാത്രിയോടെ നെടുമ്പാശേരിയില്‍ എത്തിച്ചത് 181 പേര്‍. ഇന്ന് കുവൈറ്റ്, ദോഹ,മസ്‌ക്കറ്റ് എന്നിവടങ്ങളില്‍ നിന്നും പ്രവാസികളെയുമായി മൂന്നു വിമാനങ്ങള്‍ എത്തും.ഇന്നലെ എത്തിയവരില്‍ എറണാകുളം സ്വദേശികളായ 28 പേരില്‍ 15 പേരെ എറണാകുളത്തെ കൊവിഡ് സെന്ററിലേക്കും 13 വേരെ വീടുകളിലും നീരീക്ഷണത്തിലാക്കി.ഇന്നലെ എത്തിയ 181 പേരില്‍
87 പേര്‍ പുരുഷന്‍മാരും 94 പേര്‍ സ്ത്രീകളുമായിരുന്നു. 25 ഗര്‍ഭിണികളും പത്ത് വയസ്സില്‍ താഴെയുള്ള 28 കുട്ടികളുമുണ്ടായിരുന്നു. കണ്ണൂര്‍ - 4, കോട്ടയം - 22, പാലക്കാട്-19, തൃശ്ശൂര്‍ - 41, ആലപ്പുഴ-10, കോഴിക്കോട്- 4, പത്തനംത്തിട്ട - 15, കൊല്ലം-17, ഇടുക്കി - 12, തിരുവനന്തപുരം - 5, കാസര്‍ഗോഡ് - 1, മലപ്പുറം - 3
എന്നിങ്ങനെയായിരുന്നു എറണാകുളം ജില്ല കൂടാതെയുണ്ടായിരുന്നു മറ്റു ജില്ലയില്‍ നിന്നുള്ളവര്‍. ഇന്ന് കുവൈറ്റ്, മസ്‌ക്കറ്റ്, ദോഹ എന്നിവടങ്ങളില്‍ നിന്നുള്ളവരെയാണ് നെടുമ്പാശേരിയില്‍ എത്തിക്കുന്നത്. നേരത്തെ ലഭിച്ച കണക്കു പ്രകാരം കുവൈറ്റ്-200,മസ്‌ക്കറ്റ്-250, ദോഹ-200 എന്നിങ്ങനെയാണ് പ്രവാസികളെ എത്തിക്കുന്നത് എന്നാണ്. എന്നാല്‍ ഈ കണക്കില്‍ മാറ്റം വന്നേക്കുമെന്നാണ് വിവരം. ദോഹയില്‍ നിന്നും ഈ മാസം ഏഴിനു വരേണ്ടിയിരുന്ന വിമാനമാണ് ഇന്ന് എത്തുന്നത്.ആദ്യം ഏഴിനായിരുന്നു നിശ്ചയിരുന്നതെങ്കിലും പിന്നീട് ഇന്നത്തേയക്ക് മാറ്റുകയായിരുന്നു.