കൊവിഡ്-19 : അതിഥി തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

ഇതുവരെ ഇവരുടെ കാര്യങ്ങള്‍ സംസ്ഥാനത്ത് കുഴപ്പമില്ലാതെയാണ് പോകന്നതെന്നാണ് തോന്നുന്നതെന്നും ഹൈക്കോടതി നീരീക്ഷിച്ചു. അതിഥി ാെതഴിലാളികള്‍ക്ക് കമ്മ്യൂനിറ്റി കിച്ചണ്‍ വഴി ഭക്ഷണം നല്‍കുന്നുണ്ട്.പലയിടങ്ങളിലും ഇവരുടെ കരാറുകാര്‍ തൊഴിലാളികളുടെ ദൈനംദിന ചിലവുകള്‍ നോക്കുന്നുണ്ട്.സന്നദ്ധ സംഘടനകളും അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി

Update: 2020-04-03 07:50 GMT

കൊച്ചി: അതിഥി തൊഴിലാളികളുടെ കാര്യത്തില്‍ സുരക്ഷ ഉറപ്പാക്കാണമെന്ന് ഹൈക്കോടതി.ഇതുവരെ ഇവരുടെ കാര്യങ്ങള്‍ സംസ്ഥാനത്ത് കുഴപ്പമില്ലാതെയാണ് പോകന്നതെന്നാണ് തോന്നുന്നതെന്നും ഹൈക്കോടതി നീരീക്ഷിച്ചു. അതിഥിതൊഴിലാളികളുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.അതിഥി ാെതഴിലാളികള്‍ക്ക് കമ്മ്യൂനിറ്റി കിച്ചണ്‍ വഴി ഭക്ഷണം നല്‍കുന്നുണ്ട്.പലയിടങ്ങളിലും ഇവരുടെ കരാറുകാര്‍ തൊഴിലാളികളുടെ ദൈനംദിന ചിലവുകള്‍ നോക്കുന്നുണ്ട്.സന്നദ്ധ സംഘടനകളും അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്.ഇതു കൂടാതെ സ്വയം ഭക്ഷണം ഉണ്ടാക്കി കഴിക്കാനും അനുവദിക്കുന്നുംണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു.ഇവര്‍ക്കായി ഹെല്‍പ് ലൈന്‍ സംവിധാനവും ഒരുക്കിയട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി

Tags:    

Similar News