കൊവിഡ്-19 :ഹോമിയോപ്പതി ചികില്‍സകരെ ഉള്‍പ്പെടുത്തുന്നതില്‍ നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി

കൊവിഡ് ചികില്‍സയില്‍ നിന്നു ഹോമിയോപ്പതി ഡോക്ടര്‍മാരെ മാറ്റി നിര്‍ത്തുന്നതിനെതിരെ നിര്‍ദ്ദേശം പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാടരിനോട് വ്യക്തത തേടിയത്. കേസ് ഏപ്രില്‍ 17ലേക്ക് മാറ്റി.

Update: 2020-04-11 14:44 GMT

കൊച്ചി:കൊവിഡ് രോഗികളുടെ ചികില്‍സയില്‍ ഹോമിയോപ്പതി ചികില്‍സകരെ കൂടി ഉള്‍പ്പെടുത്തുന്നതില്‍ നിരോധനങ്ങള്‍ ഏര്‍പ്പടെുത്തിയിട്ടുണ്ടോ എന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു.ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.കൊവിഡ് ചികില്‍സയില്‍ നിന്നു ഹോമിയോപ്പതി ഡോക്ടര്‍മാരെ മാറ്റി നിര്‍ത്തുന്നതിനെതിരെ നിര്‍ദ്ദേശം പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാടരിനോട് വ്യക്തത തേടിയത്. അഭിഭാഷകനായ എംഎസ് വിനീത് ആണ് ഹരജി സമര്‍പ്പിച്ചത്.

കൊവിഡ് ചികില്‍സയില്‍ ആവശ്യമെങ്കില്‍ ആയുഷ് വകുപ്പിനെ(യോഗ,നാച്ചുറോപ്പതി,യുനാനി, സിദ്ധ, ഹോമിയോപ്പതി) കൂടി ഉള്‍പ്പെടുത്താമെന്ന് ബന്ധപ്പെട്ട വകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പുറത്തുവരാത്ത പശ്ചാത്തലത്തിലാണ് ഹരജി നല്‍കിയത്.കൊവിഡ്-19 രോഗികളെ ചികില്‍സിക്കുന്നതില്‍ ഹോമിയോചികില്‍സകര്‍ക്ക് നിരോധനമുണ്ടോയെന്ന കാര്യത്തില്‍ കേരള സര്‍ക്കാരില്‍ നിന്ന് വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ സമയം അനുവദിക്കണമെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ പി നാരായണന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു കേസ് ഏപ്രില്‍ 17ലേക്ക് മാറ്റി.അതേസമയം, ഹോമിയോപ്പതി പരിശീലകര്‍ക്കെതിരെ സംസ്ഥാനം നടപടിയെടുക്കാതിരിക്കാന്‍ ഇടക്കാല നിര്‍ദ്ദേശങ്ങള്‍ക്കായി അപേക്ഷകന്‍ അപേക്ഷ നല്‍കിയെങ്കിലും, അത്തരം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.

Tags:    

Similar News