തമിഴ്‌നാട്ടില്‍ നിന്നും മുട്ടയുമായി എത്തിയ ലോറി ഡ്രൈവര്‍ക്ക് കൊവിഡ്
മെയ് 3 ന് രാവിലെ 6 മണിക്ക് ആണ് തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്നും കൂത്താട്ടുകുളം മാര്‍ക്കറ്റിലെ മുട്ട വ്യാപാര കേന്ദ്രത്തില്‍ ലോഡുമായി എത്തിയത്.തുടര്‍ന്ന് കോട്ടയം ജില്ലയിലും ലോഡ് ഇറക്കിയ ശേഷം മെയ് 4 ന് തിരികെ പോയി. തമിഴ്‌നാട്ടിലെ വെണ്ണണ്ടൂര്‍ ചെക്ക് പോസ്റ്റില്‍ വെച്ച് എടുത്ത ഇദ്ദേഹത്തിന്റെ സാമ്പിള്‍പരിശോധന ഫലം പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു.ഡ്രൈവര്‍ നാമക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്
കൊച്ചി:തമിഴ്‌നാട്ടില്‍ നിന്നും മുട്ടയുമായി എത്തിയ ലോറി ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു.മെയ് 3 ന് രാവിലെ 6 മണിക്ക് ആണ് തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്നും കൂത്താട്ടുകുളം മാര്‍ക്കറ്റിലെ മുട്ട വ്യാപാര കേന്ദ്രത്തില്‍ ലോഡുമായി എത്തിയത്.തുടര്‍ന്ന് കോട്ടയം ജില്ലയിലും ലോഡ് ഇറക്കിയ ശേഷം മെയ് 4 ന് തിരികെ പോയി. തമിഴ്‌നാട്ടിലെ വെണ്ണണ്ടൂര്‍ ചെക്ക് പോസ്റ്റില്‍ വെച്ച് എടുത്ത ഇദ്ദേഹത്തിന്റെ സാമ്പിള്‍പരിശോധന ഫലം പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതോടെ രോഗിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് പേരോടും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുവാന്‍ നിര്‍ദേശിച്ചു. കൂടുതല്‍ പേരുമായി സമ്പര്‍ക്കം ഉണ്ടായിട്ടില്ലാത്തതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡ്രൈവര്‍ നാമക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണെന്നും അധികൃതര്‍ അറിയിച്ചു.