കൊവിഡ്-19 രോഗ പ്രതിരോധം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംസ്ഥാന സര്‍ക്കാരിന് 50 ലക്ഷം രൂപ നല്‍കും
കേന്ദ്ര സര്‍ക്കാരിന് നല്‍കിയ 50 ലക്ഷത്തിന് പുറമെ ആണ് ഇത് നല്‍കുക. ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ്, കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിമാരും കൂടി ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം എടുത്തത്. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഓരോ ലക്ഷം രൂപ വീതം നല്‍കും, കൂടാതെ ക്രിക്കറ്റ് കളിക്കാര്‍, മുന്‍ താരങ്ങള്‍, ഒഫീഷ്യലുകള്‍, ഉദ്യോഗസ്ഥര്‍ ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിക്കുന്ന ആള്‍ക്കാരില്‍ നിന്നും സഹായം തേടും
covidകൊച്ചി: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിനായി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ 50 ലക്ഷം രൂപ നല്‍കും. കേന്ദ്ര സര്‍ക്കാരിന് നല്‍കിയ 50 ലക്ഷത്തിന് പുറമെ ആണ് ഇത് നല്‍കുക. ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ്, കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിമാരും കൂടി ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം എടുത്തത്. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഓരോ ലക്ഷം രൂപ വീതം നല്‍കും.
കൂടാതെ ക്രിക്കറ്റ് കളിക്കാര്‍, മുന്‍ താരങ്ങള്‍, ഒഫീഷ്യലുകള്‍, ഉദ്യോഗസ്ഥര്‍ ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിക്കുന്ന ആള്‍ക്കാരില്‍ നിന്നും സഹായം തേടും. പ്രളയകാലത്തും കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഇത്തരത്തില്‍ സമാഹരിച്ചു 65 ലക്ഷം രൂപ സര്‍ക്കാരിന് നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷനും, ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളും, ഭാഗമാകുമെന്നു കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സാജന്‍ വര്‍ഗീസ്, സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി നായര്‍ ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.