കൊവിഡ്-19 : രോഗപ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി കെഎംആര്‍എല്‍; കൊച്ചി മെട്രോയുടെ സ്റ്റേഷനുകളില്‍ ഡിജിറ്റല്‍ തെര്‍മോ സ്‌കാനിങ് കാമറകള്‍ സ്ഥാപിക്കും
ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മാര്‍ച്ച് 20നാണ് മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചത്.ഒരേ സമയം പത്ത് പേരെ ഒരുമിച്ച് സ്‌കാന്‍ ചെയ്യാന്‍ കഴിയാവുന്ന ഡിജിറ്റല്‍ തെര്‍മോ സ്‌കാനിങ് കാമറയില്‍ യാത്രക്കാരുടെ ശരീര ഊഷ്മാവും പരിശോധിക്കാനാകുമെന്ന് കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു. ഓരോ യാത്രക്കാരന്റെയും സുരക്ഷ കെഎംആര്‍എലിന്റെ ഉത്തരവാദിത്വമാണ്. യാത്രയിലും സ്റ്റേഷനിലും യാത്രക്കാര്‍ക്ക് മുഖാവരണം നിര്‍ബന്ധമാണ്. ലോക്ക് ഡൗണ്‍കാലത്ത് എല്ലാ ട്രെയിനുകളും സ്റ്റേഷനുകളും ശുചീകരിക്കുന്നത് തുടരുകയാണ്
കൊച്ചി:കൊവിഡ് 19 രോഗം പ്രതിരോധത്തിന്റെ ഭാഗമായി കൊച്ചി മൊട്രോ റെയിലിന്റെ തിരക്കേറിയ സ്റ്റേഷനുകളിലല്‍ ഡിജിറ്റല്‍ തെര്‍മോ സ്‌കാനിങ് കാമറകള്‍ സ്ഥാപിക്കും. ഓരോ സര്‍വീസ് കഴിയുമ്പോഴും ട്രെയിനുകള്‍ അണുവിമുക്തമാക്കാനും കെഎംആര്‍എല്‍ തീരുമാനിച്ചു. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മാര്‍ച്ച് 20നാണ് മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചത്.ഒരേ സമയം പത്ത് പേരെ ഒരുമിച്ച് സ്‌കാന്‍ ചെയ്യാന്‍ കഴിയാവുന്ന ഡിജിറ്റല്‍ തെര്‍മോ സ്‌കാനിങ് കാമറയില്‍ യാത്രക്കാരുടെ ശരീര ഊഷ്മാവും പരിശോധിക്കാനാകുമെന്ന് കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു. ഓരോ യാത്രക്കാരന്റെയും സുരക്ഷ കെഎംആര്‍എലിന്റെ ഉത്തരവാദിത്വമാണ്. യാത്രയിലും സ്റ്റേഷനിലും യാത്രക്കാര്‍ക്ക് മുഖാവരണം നിര്‍ബന്ധമാണ്.
ലോക്ക് ഡൗണ്‍കാലത്ത് എല്ലാ ട്രെയിനുകളും സ്റ്റേഷനുകളും ശുചീകരിക്കുന്നത് തുടരുകയാണ്. ഓരോ കോച്ചിലെയും തണുപ്പിന്റെ അളവ് 24 മുതല്‍ 26 ഡിഗ്രിവരെയാക്കും. സീറ്റുകള്‍, ട്രെയിനുള്ളില്‍ യാത്രക്കാര്‍ക്ക് പിടിക്കാനുള്ള തൂണ്, മുകളിലുള്ള ഹുക്ക് എന്നിവ അണുവിമുക്തമാക്കും. എഎഫ്സി ഗേറ്റുകള്‍, സ്റ്റെര്‍കെയ്സുകളുടെ പിടി, എസ്‌കലേറ്റര്‍, ലിഫ്റ്റ് ബട്ടണ്‍, പ്ലാറ്റ് ഫോം കസേരകള്‍ എന്നിവയും അണുവിമുക്താമാക്കും.ആദ്യഘട്ടത്തില്‍ പ്രധാന സ്റ്റേഷനുകളിലാണ് ഡിജിറ്റല്‍ തെര്‍മോ കാമറകള്‍ സ്ഥാപിക്കുക. എല്ലാ സ്റ്റേഷനുകളിലും തെര്‍മോ സ്‌കാനറുകളും സ്ഥാപിക്കും. എല്ലാ സ്റ്റേഷനുകളിലും ഹാന്‍ഡ് സാനിറ്റൈസറുകളും സോപ്പ് ലായനിയും സജ്ജീകരിക്കും. രോഗ ലക്ഷണമുള്ളവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. ശാരീരി അകലം പാലിക്കാനുള്ള മൈക്ക് അനൗണ്‍സ്മെന്റുണ്ടാകും. മെട്രോ ജീവനക്കാരെ തെര്‍മല്‍ സ്‌ക്രീനിങ് നടത്തും. ജോലി സമയത്ത് ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ മാസ്‌കും കൈയ്യുറയും ധരിയ്ക്കണമെന്നും അധികൃതര്‍ അറിയിച്ചു.