ലോക്ക് ഡൗണ്‍:കാലാവധി അവസാനിക്കുന്ന ട്രിപ്പ് പാസുകള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ
ലോക്ക്ഡൗണ്‍ കാരണം പണം നഷ്ടപ്പെട്ട എല്ലാ കാര്‍ഡ് ഉടമകള്‍ക്കും അവര്‍ക്ക് നഷ്ടമായ യാത്രകളുടെ മൂല്യം തിരികെ ലഭിക്കുമെന്ന് കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു. ആക്സിസ് ബാങ്കുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്
കൊച്ചി: കൊവിഡ്-19 രോഗ പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ കാലയവളവില്‍ കാലാവധി അവസാനിക്കുന്ന ട്രിപ്പ് പാസുകള്‍ക്ക് ഇളവ് നല്‍കുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. ലോക്ക്ഡൗണ്‍ കാരണം പണം നഷ്ടപ്പെട്ട എല്ലാ കാര്‍ഡ് ഉടമകള്‍ക്കും അവര്‍ക്ക് നഷ്ടമായ യാത്രകളുടെ മൂല്യം തിരികെ ലഭിക്കുമെന്ന് കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു.
ആക്സിസ് ബാങ്കുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കെഎംആര്‍എലിന്റെയും ആക്സിസ് ബാങ്കിന്റെയും സംയുക്ത ഉല്‍പ്പന്നമാണ് കൊച്ചി വണ്‍ കാര്‍ഡ്. നിലവില്‍ കൊച്ചി മെട്രോയില്‍ 80,000 കാര്‍ഡ് ഉപയോക്താക്കളുണ്ട്. മൊത്തം യാത്രക്കാരുടെ 27 ശതമാനമാണിത്. ലോക്ക്ഡൗണ്‍ കാലയളവില്‍ കാലാവധി തീര്‍ന്ന 2750 കാര്‍ഡുടമകള്‍ക്ക് നിലവില്‍ പ്രഖ്യാപിച്ച ആനുകൂല്യം ലഭിക്കും. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കൊച്ചി മെട്രോ എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചിരുന്നു.