കൊവിഡ്-19 : രോഗികളെ ആകാശമാര്‍ഗം എത്തിക്കുന്നതിനുള്ള 'എയര്‍ ഇവാക്വേഷന്‍ പോഡ് ' സംവിധാനവുമായി നാവിക സേന
കൊച്ചിയിലെ ദക്ഷിണ നാവിക കമാന്‍ഡിലെ എയര്‍ക്രാഫ്റ്റ് യാര്‍ഡ് ആണ് സംവിധാനം വികസിപ്പിച്ചത്.ദ്വീപുകളില്‍ നിന്നോ ഉള്‍പ്രദേശങ്ങളില്‍ നിന്നോ,കപ്പലുകളില്‍ നിന്നോ കൊവിഡ് രോഗികളെ ഏറ്റവും സുരക്ഷിതമായി ഈ മാര്‍ഗത്തിലൂടെ ചികില്‍സയ്ക്കായി എത്തിക്കാന്‍ കഴിയുമെന്ന് മാത്രമല്ല. എയര്‍ക്രാഫ്റ്റ് പൈലറ്റിനോ ഇവാക്കേഷനായി പ്രവര്‍ത്തിക്കുന്നവര്‍ക്കോ രോഗബാധിതനില്‍ നിന്നും രോഗം പകരാത്തവിധമുള്ള സംവിധാനങ്ങളാണ് നാവിക സേന ഇതിനായി തയ്യാറാക്കിയിരിക്കുന്നത്
കൊച്ചി: കൊവിഡ്-19 രോഗികളെ ആകാശമാര്‍ഗം എത്തിക്കുന്നതിനായി പുതിയ സംവിധാനം വികസിപ്പിച്ച് നാവിക സേന.'എയര്‍ ഇവാക്വേഷന്‍ പോഡ് ' എന്ന സംവിധാനമാണ് കൊച്ചിയിലെ ദക്ഷിണ നാവിക കമാന്‍ഡിലെ എയര്‍ക്രാഫ്റ്റ് യാര്‍ഡ് വികസിപ്പിച്ചത്.ദ്വീപുകളില്‍ നിന്നോ ഉള്‍പ്രദേശങ്ങളില്‍ നിന്നോ,കപ്പലുകളില്‍ നിന്നോ കൊവിഡ് രോഗികളെ ഏറ്റവും സുരക്ഷിതമായി ഈ മാര്‍ഗത്തിലൂടെ ചികില്‍സയ്ക്കായി എത്തിക്കാന്‍ കഴിയുമെന്ന് മാത്രമല്ല. എയര്‍ക്രാഫ്റ്റ് പൈലറ്റിനോ ഇവാക്കേഷനായി പ്രവര്‍ത്തിക്കുന്നവര്‍ക്കോ രോഗബാധിതനില്‍ നിന്നും രോഗം പകരാത്തവിധമുള്ള സംവിധാനങ്ങളാണ് നാവിക സേന ഇതിനായി തയ്യാറാക്കിയിരിക്കുന്നത്.
അതു കൊണ്ടുതന്നെ പൈലറ്റിനോ ടീമിനോ അണുവിമുക്ത നടപടികള്‍ക്കു വിധേയരാകുകയും വേണ്ട. ദക്ഷിണ നാവിക ആസ്ഥാനത്തെ ഐഎന്‍എസ് ഗരുഡയിലെ പ്രിന്‍സിപ്പല്‍ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തിലാണ് ഇവാക്ക്വേഷന്‍ പോഡ് നാവിക സേന വികസിപ്പിച്ചത്.അലൂമിനിയം അടക്കമുള്ളവയുപയോഗിച്ച് പ്രത്യേക രീതിയില്‍ നിര്‍മിച്ച പോഡിന് 32 കിലോയാണ് ഭാരം.50,000 രൂപയാണ് ഒരു പോഡിന്റെ നിര്‍മാണ ചിലവ്.ഇറക്കു മതി ചെയ്യുന്ന സമാന സംവിധാനത്തിന് 59 ലക്ഷം രൂപയാണ് ചിലവ് വരുന്നത്.
അഡ്വാന്‍സഡ് ലൈറ്റ് ഹെലികോപ്ടര്‍,ഡോര്‍ണിയര്‍ എന്നിവയിലടക്കം നാവിക സേനയുടെ എയര്‍ക്രാഫ്റ്റുകളില്‍ പുതിയ സംവിധാനം പരീക്ഷിച്ച് പൂര്‍ണമായും വിജയിച്ചതായും നാവിക സേന അധികൃതര്‍ പറഞ്ഞു.12 എയര്‍ ഇവാക്കേഷ്വന്‍ പോഡ് നിര്‍മിച്ച്് ആന്‍ഡമാന്‍ നിക്കോബാര്‍ അടക്കം നാവിക സേനയുടെ മറ്റു കമാന്‍ഡുകളിലേക്ക് നല്‍കുമെന്നും ദക്ഷിണ മേഖല നാവിക സേന അധികൃതര്‍ വ്യക്തമാക്കി.