കൊവിഡ്-19 : കോട്ടയം, ഇടുക്കി ജില്ല അതിര്‍ത്തികളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി എറണാകുളം ജില്ലാ ഭരണകൂടം

ഇരു ജില്ലകളിലേക്കും തിരിച്ചും വാഹന ഗതാഗതത്തിനും കര്‍ശന നിയന്ത്രണമുണ്ട്. അത്യാവശ്യ സാഹചര്യങ്ങളില്‍ ജില്ല ഭരണകൂടം നല്‍കുന്ന പാസിന്റെ അടിസ്ഥാനത്തില്‍ മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കു. കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമേ പാസുകള്‍ അനുവദിക്കു

Update: 2020-04-28 10:29 GMT
കൊവിഡ്-19 : കോട്ടയം, ഇടുക്കി ജില്ല അതിര്‍ത്തികളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി എറണാകുളം ജില്ലാ ഭരണകൂടം

കൊച്ചി: കോട്ടയം, ഇടുക്കി ജില്ലകളെ റെഡ് സോണ്‍ മേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ എറണാകുളം ജില്ല ഭരണകൂടം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇരു ജില്ലകളിലേക്കും തിരിച്ചും വാഹന ഗതാഗതത്തിനും കര്‍ശന നിയന്ത്രണമുണ്ട്. അത്യാവശ്യ സാഹചര്യങ്ങളില്‍ ജില്ല ഭരണകൂടം നല്‍കുന്ന പാസിന്റെ അടിസ്ഥാനത്തില്‍ മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കു. കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമേ പാസുകള്‍ അനുവദിക്കു. അവശ്യ സര്‍വ്വീസുകള്‍ക്ക് ഇളവുകള്‍ ഉണ്ടായിരിക്കും. ജനങ്ങള്‍ സമ്പര്‍ക്ക വിലക്കിനോട് പൂര്‍ണമായി സഹകരിക്കണമെന്ന് ജില്ല കലക്ടര്‍ എസ് സുഹാസ് അഭ്യര്‍ത്ഥിച്ചു.

Tags:    

Similar News