കേരളത്തിലെവിടെയും കാലിത്തീറ്റയെത്തിച്ച് നല്‍കാന്‍ കേരള ഫീഡ്‌സ്;കര്‍ഷകര്‍ക്ക് നേരിട്ട് ബന്ധപ്പെടാം
നിലവില്‍ കേരളത്തിലുടനീളം കേരള ഫീഡ്‌സിന് മികച്ച വിപണന ശൃംഖലയുണ്ട്. ലോക് ഡൗണ്‍ മൂലം ഏതെങ്കിലും ക്ഷീരകര്‍ഷകനോ, ഫാമുകള്‍ക്കോ കാലിത്തീറ്റ ലഭ്യമല്ലെങ്കില്‍ 9447490115 എന്ന നമ്പറില്‍ കേരള ഫീഡ്‌സില്‍ അറിയിച്ചാല്‍ രണ്ട് ദിവസത്തിനകം കാലിത്തീറ്റയെത്തിക്കാനുള്ള സംവിധാനം കമ്പനി ഒരുക്കുമെന്ന് ചെയര്‍മാന്‍ കെ എസ് ഇന്ദുശേഖരന്‍ നായര്‍ അറിയിച്ചു
കൊച്ചി: കൊവിഡ്-19 ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ സംസ്ഥാനത്തെ ക്ഷീരകര്‍ഷര്‍ക്ക് കൈത്താങ്ങായി പൊതുമേഖലാ കാലിത്തീറ്റ നിര്‍മ്മാണ കമ്പനിയായ കേരള ഫീഡ്‌സ്. കാലിത്തീറ്റ ലഭിക്കാന്‍ ബുദ്ധിമുട്ടുന്ന ക്ഷീരകര്‍ഷകര്‍ നേരിട്ട് ബന്ധപ്പെട്ടാല്‍ സംസ്ഥാനത്തെവിടെയും കാലിത്തീറ്റയെത്തിച്ച് നല്‍കുമെന്ന് കേരള ഫീഡ്‌സ് അധികൃതര്‍ അറിയിച്ചു.നിലവില്‍ കേരളത്തിലുടനീളം കേരള ഫീഡ്‌സിന് മികച്ച വിപണന ശൃംഖലയുണ്ട്. ലോക് ഡൗണ്‍ മൂലം ഏതെങ്കിലും ക്ഷീരകര്‍ഷകനോ, ഫാമുകള്‍ക്കോ കാലിത്തീറ്റ ലഭ്യമല്ലെങ്കില്‍ 9447490115 എന്ന നമ്പറില്‍ കേരള ഫീഡ്‌സില്‍ അറിയിച്ചാല്‍ രണ്ട് ദിവസത്തിനകം കാലിത്തീറ്റയെത്തിക്കാനുള്ള സംവിധാനം കമ്പനി ഒരുക്കുമെന്ന് ചെയര്‍മാന്‍ കെ എസ് ഇന്ദുശേഖരന്‍ നായര്‍ അറിയിച്ചു.
മാര്‍ച്ച് 24 ലെ ലോക് ഡൗണിനു ശേഷം കേരള ഫീഡ്‌സിന്റെ നിര്‍മ്മാണ യൂനിറ്റുകളില്‍ ഷിഫ്റ്റ് പുന:ക്രമീകരണം നടത്തിയെങ്കിലും ഇപ്പോഴത് പൂര്‍വ്വ സ്ഥിതിയിലായെന്ന് എംഡി ഡോ. ബി ശ്രീകുമാര്‍ പറഞ്ഞു. കോഴിക്കോട്, തൃശൂര്‍ കല്ലേറ്റുംകര, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ ഉത്പാദന യൂനിറ്റുകള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തെ പല ഫാമുകളും അവിടെത്തന്നെ കാലിത്തീറ്റ നിര്‍മ്മിച്ചാണ് നല്‍കിയിരുന്നത്. എന്നാല്‍ അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമല്ലാത്തതിനാല്‍ പല ഫാമുകളും പ്രതിസന്ധി നേരിടുന്നതായി അറിയാന്‍ കഴിഞ്ഞു. അത്യുല്‍പാദന ശേഷിയുള്ള ഇളം കറവയുള്ള പശുക്കള്‍ക്കായി ഉല്‍പാദിപ്പിക്കുന്ന ഡയറി റിച്ച് പ്ലസ് കാലിത്തീറ്റ ഈ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും എംഡി പറഞ്ഞു.
ബൈപ്പാസ് പ്രോട്ടീന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉല്‍പാദിപ്പിക്കുന്ന ഈ കാലിത്തീറ്റയില്‍ ഉയര്‍ന്ന പാലുല്‍പാദനത്തിനാവശ്യമായ കീലേറ്റസ് ധാതുലവണങ്ങള്‍ അടങ്ങിയിട്ടുണ്ട്.ക്ഷീരമേഖലയെ അവശ്യവിഭാഗത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ കാലിത്തീറ്റ ഉല്‍പാദിപ്പിക്കുന്നതിനോ വിതരണം നടത്തുന്നതിനോ തടസ്സങ്ങളൊന്നും ഉണ്ടായിട്ടില്ല. ലോക്ഡൗണ്‍ മൂലം സംസ്ഥാനത്തെ ഒരു ക്ഷീരകര്‍ഷകനും കാലിത്തീറ്റ ലഭിക്കാതെ പോകരുത് എന്ന തീരുമാനത്തിന്റെ ഭാഗമായാണ് കര്‍ഷകര്‍ക്ക് നേരിട്ട് കമ്പനിയുമായി ബന്ധപ്പെടാനുള്ള തീരുമാനം കൈക്കൊണ്ടതെന്നും ഡോ. ബി ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.മൂന്ന് യൂനിറ്റുകളിലായി പ്രതിദിനം 1250 ടണ്‍ കാലിത്തീറ്റ ഉത്പാദന ശേഷിയാണ് കേരള ഫീഡ്‌സിനുള്ളത്.