കൊവിഡ്-19 : ലോക്ക് ഡൗണിന്റെ മറവില്‍ വ്യാജ വാറ്റ് ; മുളന്തുരുത്തിയില്‍ നാലംഗ സംഘം പോലിസ് പിടിയില്‍

ആമ്പല്ലൂര്‍ ലക്ഷം വീട് കോളനി, മാവിടപ്പറമ്പില്‍, അരവിന്ദന്‍ (40), ആമ്പല്ലൂര്‍, ലക്ഷം വീട് കോളനി തൊടുവേലില്‍ ബിജു (44), ആമ്പല്ലൂര്‍ ,ലക്ഷം വീട് കോളനിയില്‍ പേരേത്തറയില്‍, സുജിത്ത് (27), ആമ്പല്ലൂര്‍ മാന്തുരുത്തേല്‍ വെസ്റ്റ് ഭാഗത്ത് പള്ളിച്ചിറയില്‍ അമ്പാടി കണ്ണന്‍ ( 26 ) എന്നിവരെയാണ് മുളന്തുരുത്തി പോലിസ് അറസ്റ്റ് ചെയ്തത്.ചാരായവും വാറ്റുപകരങ്ങളുമടക്കമാണ് സംഘത്തെ പോലിസ് പിടികൂടിയത്

Update: 2020-04-08 09:34 GMT

കൊച്ചി:കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണിന്റെ മറവില്‍ വ്യാജ വാറ്റ് നടത്തിയ നാലംഗം സംഘം പോലിസ് പിടിയില്‍.ആമ്പല്ലൂര്‍ ലക്ഷം വീട് കോളനി, മാവിടപ്പറമ്പില്‍, അരവിന്ദന്‍ (40), ആമ്പല്ലൂര്‍, ലക്ഷം വീട് കോളനി തൊടുവേലില്‍ ബിജു (44), ആമ്പല്ലൂര്‍ ,ലക്ഷം വീട് കോളനിയില്‍ പേരേത്തറയില്‍, സുജിത്ത് (27), ആമ്പല്ലൂര്‍ മാന്തുരുത്തേല്‍ വെസ്റ്റ് ഭാഗത്ത് പള്ളിച്ചിറയില്‍ അമ്പാടി കണ്ണന്‍ ( 26 ) എന്നിവരെയാണ് മുളന്തുരുത്തി പോലിസ് അറസ്റ്റ് ചെയ്തത്.ചാരായവും വാറ്റുപകരങ്ങളുമടക്കമാണ് സംഘത്തെ പോലിസ് പിടികൂടിയത്.

മുളന്തുരുത്തി, ആമ്പല്ലൂര്‍, പാടീസ് പാലത്തിനു സമീപം ആളൊഴിഞ്ഞ തെങ്ങുംപറമ്പില്‍ ചാരായം വാറ്റുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് മുളന്തുരുത്തി പോലിസ് ഇന്‍സ്‌പെക്ടര്‍ വി എസ് ശ്യാംകുമാറിന്റെ നേതൃത്വത്തില്‍ പോലിസ് എത്തുമ്പോള്‍ വാറ്റി കിട്ടിയ മദ്യം കഴിച്ച് മദ്യലഹരിയില്‍ ആയിരുന്നു പ്രതികള്‍. സമീപത്തു നിന്നും വാറ്റുപകരണങ്ങളും, വാഷ് ഇട്ടിരുന്ന പാത്രങ്ങളും, കന്നാസുകളും മറ്റും പോലിസ് കണ്ടെടുത്തു. കോവിഡി -19 നോട് അനുബന്ധിച്ച് മദ്യശാലകള്‍ അടച്ചതിനാല്‍ മദ്യം ലഭിക്കാത്തതുകൊണ്ടാണ് ഇത്തരത്തില്‍ വാറ്റിയതെന്നും ആകെ ഏഴ് കുപ്പി മദ്യം ലഭിച്ചതില്‍ ആറ് കുപ്പിയും തങ്ങള്‍ കഴിച്ചു തീര്‍ത്തുവെന്നും പ്രതികള്‍ പറഞ്ഞതായി പോലിസ് പറഞ്ഞു.

അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ വി എസ് ശ്യാംകുമാറിനെക്കൂടാതെ എസ് ഐ എം പി എബി, എ എസ് ഐ മാരായ, ജിജോമോന്‍ തോമസ്, ടി കെ കൃഷ്ണകുമാര്‍, പി ഇ സാജു, സുനില്‍ സാമുവല്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ ജോസ് കെ ഫിലിപ്പ്, സിവില്‍ പോലിസ് ഓഫിസര്‍ ബിനു എ ബാബൂ എന്നിവരും പോലിസ് സംഘത്തില്‍ ഉണ്ടായിരുന്നു. 

Tags:    

Similar News