കൊവിഡ്-19 : ഭക്ഷണമെത്തിക്കുന്നതിന് 'അന്നം ' പദ്ധതിയുമായി ഫെഫ്ക
ഫെഫ്കയുടെ പ്രൊഡക്ഷന്‍ അസ്സിസ്റ്റന്റ്‌സ് ,ഡ്രൈവേഴ്‌സ് ,മെസ്സ് തൊഴിലാളി യൂനിയനുകളാണ് സന്നദ്ധ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങുന്നത്.വീടുകളിലും തെരുവിലും ഒറ്റപെട്ടുപോയവര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും ഫെഫ്കയുടെ മെസ്സ് യൂനിയന്‍ ഉണ്ടാക്കുന്ന ഭക്ഷണം , ഡ്രൈവേഴ്‌സ് യൂനിയന്റെ വാഹനങ്ങളില്‍,പ്രൊഡക്ഷന്‍ അസിസ്റ്റന്‍സ് യൂനിയന്‍ അംഗങ്ങള്‍ വിതരണം ചെയ്യുന്ന പരിപാടി ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് ഇന്നലെ എറണാകുളത്ത് ആരംഭിച്ചു
കൊച്ചി :കൊവിഡ് 19 ന്റെ ഭീഷണിയെ തുടര്‍ന്ന് രാജ്യം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച വേളയില്‍ ആവശ്യമുള്ളവര്‍ക്ക് ഡോര്‍ ഡെലിവറിയായി ഭക്ഷണമെത്തിക്കുന്നതിനായി ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഫെഫ്കയും.ഫെഫ്കയുടെ പ്രൊഡക്ഷന്‍ അസ്സിസ്റ്റന്റ്‌സ് ,ഡ്രൈവേഴ്‌സ് ,മെസ്സ് തൊഴിലാളി യൂനിയനുകളാണ് സന്നദ്ധ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങുന്നത്.വീടുകളിലും തെരുവിലും ഒറ്റപെട്ടുപോയവര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും ഫെഫ്കയുടെ മെസ്സ് യൂനിയന്‍ ഉണ്ടാക്കുന്ന ഭക്ഷണം , ഡ്രൈവേഴ്‌സ് യൂനിയന്റെ വാഹനങ്ങളില്‍,പ്രൊഡക്ഷന്‍ അസിസ്റ്റന്‍സ് യൂനിയന്‍ അംഗങ്ങള്‍ വിതരണം ചെയ്യുന്ന പരിപാടി ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് ഇന്നലെ എറണാകുളത്ത് ആരംഭിച്ചു
.'അന്നം' എന്ന് പേരിട്ട ഈ പദ്ധതി തുടര്‍ന്ന് മറ്റ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കും.കലക്ടറുടെ കീഴിലുള്ള സോഷ്യല്‍ ജസ്റ്റിസ് ഫോറവുമായി സഹകരിച്ചാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.കൊവിഡ് 19 ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫെഫ്കയുടെ 400 വാഹനങ്ങള്‍ ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതിന് പിന്നാലെയാണ് ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യാനുള്ള തീരുമാനം ഫെഫ്ക കൈക്കൊണ്ടത്.പണിയില്ലാതെ പ്രയാസം അനുഭവിക്കുന്ന അയ്യായിരത്തോളം വരുന്ന ഫെഫ്ക അംഗങ്ങള്‍ക്ക് ഏപ്രില്‍ മാസം ധനസഹായം വിതരണം ചെയ്യുന്നതിനുള്ള ധന സമാഹരണ യജ്ഞവും സമാന്തരമായി സംഘടന ആരംഭിച്ചു കഴിഞ്ഞു .
മോഹന്‍ലാല്‍ , മഞ്ജു വാര്യര്‍ , അല്ലു അര്‍ജുന്‍ തുടങ്ങി ഒട്ടേറെ താരങ്ങളും അഭ്യുദയകാംഷികളും സാമ്പത്തിക ശേഷിയുള്ള ഫെഫ്ക അംഗങ്ങളും ഈ സ്‌നേഹ കൂട്ടായ്മയില്‍ സംഘടനയുടെ ഭാഗമാകുന്നുണ്ട്.കൊവിഡ് 19 ന്റെ വ്യാപനത്തെ തടയാന്‍ ഫെഫ്ക നിര്‍മ്മിച്ച 9 ലഘു ചിത്രങ്ങള്‍ പൊതു സമൂഹത്തില്‍ ഏറെ ശ്രദ്ധ ആകര്‍ഷിച്ച് കൊണ്ടിരിക്കുകയാണ്. ഫെഫ്കയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്ന എല്ലാവര്‍ക്കും നന്ദി പറയുന്നതായും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും പ്രസിഡന്റ് സിബി മലയിലും പറഞ്ഞു.