വ്യാജമദ്യ നിര്‍മ്മാണം:100 ലിറ്റര്‍ സ്പിരിറ്റുമായി അഞ്ചംഗ സംഘം പിടിയില്‍
മറ്റൂര്‍ , മാണിക്യമംഗലം , കോലഞ്ചേരി വീട്ടില്‍ ഫ്രെഡ്ഡി (24), അങ്കമാലി , പറക്കുളം റോഡില്‍, പള്ളിപ്പാട്ട് വീട്ടില്‍, സോണാ ഡിക്‌സന്‍ (34), അങ്കമാലി ബസലിക്ക പള്ളിക്കു സമീപം വടക്കന്‍ വീട്ടില്‍, അനു തോമസ് (30), അങ്കമാലി, നായത്തോട്, മേനാച്ചേരി വീട്ടില്‍ ബിനില്‍ (28), എന്നിവരും ഇവര്‍ക്ക് സ്പിരിറ്റ് സംഘടിപ്പിച്ചു നല്‍കിയ അങ്കമാലിയിലെ ഗുണ്ടാനേതാവ് അങ്കമാലി ടൗണ്‍ കോളനി പള്ളിപ്പുറം വീട്ടില്‍ സജിത്ത് (34), എന്നയാളും ആണ് കാലടി പോലീസിന്റെ പിടിയിലായത്.പ്രതികള്‍ക്ക് വ്യാജമദ്യം വിറ്റ് കിട്ടിയ 76,000/ രൂപയും വ്യാജ മദ്യ നിര്‍മാണ സ്ഥലത്തുനിന്നും പോലിസ് കണ്ടെത്തി
കൊച്ചി: വ്യാജ മദ്യ നിര്‍മ്മാണത്തിനായി കൊണ്ടുവന്ന 100 ലിറ്റര്‍ സ്പിരിറ്റുമായി യുവാക്കള്‍ അറസ്റ്റില്‍. മറ്റൂര്‍ ്, മാണിക്യമംഗലം , കോലഞ്ചേരി വീട്ടില്‍ ഫ്രെഡ്ഡി (24), അങ്കമാലി , പറക്കുളം റോഡില്‍, പള്ളിപ്പാട്ട് വീട്ടില്‍, സോണാ ഡിക്‌സന്‍ (34), അങ്കമാലി ബസലിക്ക പള്ളിക്കു സമീപം വടക്കന്‍ വീട്ടില്‍, അനു തോമസ് (30), അങ്കമാലി, നായത്തോട്, മേനാച്ചേരി വീട്ടില്‍ ബിനില്‍ (28), എന്നിവരും ഇവര്‍ക്ക് സ്പിരിറ്റ് സംഘടിപ്പിച്ചു നല്‍കിയ അങ്കമാലിയിലെ ഗുണ്ടാനേതാവ് അങ്കമാലി ടൗണ്‍ കോളനി പള്ളിപ്പുറം വീട്ടില്‍ സജിത്ത് (34), എന്നയാളും ആണ് കാലടി പോലീസിന്റെ പിടിയിലായത്.പ്രതികള്‍ക്ക് വ്യാജമദ്യം വിറ്റ് കിട്ടിയ 76,000/ രൂപയും വ്യാജ മദ്യ നിര്‍മാണ സ്ഥലത്തുനിന്നും പോലിസ് കണ്ടെത്തി.
പ്രതികള്‍ക്ക് സ്പിരിറ്റ് നല്‍കിയവരെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ ഉടന്‍ പിടിയിലാകുമെന്ന് പോലിസ് അറിയിച്ചു. പ്രതികള്‍ ആലുവയില്‍ നിന്നും സാനിറ്റൈസര്‍ നിര്‍മിക്കുന്നതിനായി സ്പിരിറ്റ് കൊണ്ടുവന്ന് മറ്റുരിലുള്ള വാട്ടര്‍ സര്‍വീസ് സെന്ററില്‍ കൊണ്ടുവന്ന് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ എസന്‍സ് ചേര്‍ത്ത് കളര്‍ മാറ്റി ബ്രാണ്ടി എന്ന പേരില്‍ ഒരു ലിറ്റര്‍ മദ്യത്തിന് 3,500രൂപയ്ക്കാണ് വിറ്റിരുന്നതെന്ന് പോലിസ് പറഞ്ഞു. ലോക് ഡൗണ്‍ പ്രമാണിച്ച് ബാറുകളും ബീവറേജ് ഔട്ട്‌ലെറ്റുകളും അടച്ചതിനാല്‍ വ്യാജ മദ്യത്തിന് ആവശ്യക്കാര്‍ ഏറെയാണ് എന്ന് പ്രതികള്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി വാട്ടര്‍ സര്‍വീസ് സെന്റര്‍ കേന്ദ്രീകരിച്ച് വ്യാജ മദ്യ വില്‍പന നടത്തുന്നതായി പോലിസിന് വിവരം ലഭിച്ചിരുന്നു.ഇതേ തുടര്‍ന്ന് ഇവിടം പോലീസ് നിരീക്ഷണത്തിലായിരുന്നു.
പ്രതികള്‍ക്ക് സ്പിരിറ്റ് സംഘടിപ്പിച്ചു നല്‍കിയ സജിത്ത് അടുത്തകാലത്ത് തമിഴ്‌നാട്ടില്‍ പച്ചക്കറി വ്യാപാരിയുടെ ആറ് ലക്ഷം രൂപ കവര്‍ച്ച ചെയ്തതിനു തമിഴ്‌നാട് പോലിസിന്റെ പിടിയിലായിരുന്നുയ ഇയാള്‍ പിന്നീട് ജാമ്യത്തിലിറങ്ങിയി രുന്നു. സജിത്തിന്റെ പേരില്‍ കവര്‍ച്ച കേസില്‍ മുംബൈ പോലീസിന്റെ വാറണ്ട് നിലവില്‍ ഉള്ളതുമാണ്. സജിത്ത് തമിഴ്‌നാട്, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ പണം തട്ടിയെടുക്കുന്ന ടീമില്‍ പെട്ടയാളാണ് വിവരം ലഭിച്ചിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. ആലുവ റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തികിനു ലഭിച്ച രഹസ്യവിവരത്തെിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ ബിജുമോന്റെ നിര്‍ദ്ദേശാനുസരണം കാലടി എസ് എച്ച് ഒ എം ബി ലത്തീഫ്, എസ്‌ഐ സ്റ്റെപ്‌റ്റോ ജോണ്‍, ദേവസ്സി, ജോണി, എ എസ് ഐ അബ്ദുസ്സത്താര്‍, എസ് സി പി ഓ മാരായ അനില്‍കുമാര്‍ വില്‍സണ്‍ യുപി എന്നിവരുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത് സ്പിരിറ്റിന്റെ ഉറവിടം കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി പോലീസ് അറിയിച്ചു. പ്രതികള നാളെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും.