ലോക്ക് ഡൗണ്‍: വ്യാപാര സ്ഥാപനത്തില്‍ മോഷണം ശ്രമം; തമിഴ്‌നാട് സ്വദേശി പിടിയില്‍
വാഴക്കുളം വേങ്ങച്ചുവട് ഭാഗത്തുള്ള ജീവ സ്റ്റോഴ്‌സ് എന്ന സ്ഥാപനത്തില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന മോഷണശ്രമത്തിനിടയിലാണ് പ്രതി തമിഴ്‌നാട്കാരനായ രാജപാണ്ഡ്യനെ വാഴക്കുളം പോലിസ് അറസ്റ്റ് ചെയ്തത്.
കൊച്ചി: കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാിച്ചിരിക്കുന്ന ലോക്ക് ഡൗണിന്റെ മറവില്‍ വ്യാപാര സ്ഥാപനത്തില്‍ മോഷണശ്രമം. തമിഴ്‌നാട് സ്വദേശി പിടിയില്‍.വാഴക്കുളം വേങ്ങച്ചുവട് ഭാഗത്തുള്ള ജീവ സ്റ്റോഴ്‌സ് എന്ന സ്ഥാപനത്തില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന മോഷണശ്രമത്തിനിടയിലാണ് പ്രതി തമിഴ്‌നാട്കാരനായ രാജപാണ്ഡ്യനെ വാഴക്കുളം പോലിസ് അറസ്റ്റ് ചെയ്തത്.
രാത്രി കടയുടെ പുറകുവശത്തെ തടിയുടെ വാതില്‍കുത്തിത്തുറക്കാന്‍ ശ്രമിച്ചതായി രാവിലെ വിവരം കിട്ടിയതിനെ തുടര്‍ന്ന് വാഴക്കുളം പോലസ് ഇന്‍സ്‌പെക്ടര്‍ എസ് അജയകുമാറിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തിയ ശേഷം നടത്തിയ അന്വേഷണത്തില്‍ ആനിക്കാട് കമ്പനിപ്പടി ഭാഗത്ത് നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മോഷണശ്രമം നടത്തിയ ഇന്നലെ പുലര്‍ച്ചെയാണ് വാഴക്കുളത്ത് വന്നതെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചതായി പോലിസ് വ്യക്തമാക്കി.. ഇയാള്‍ കൂടുതലായി മറ്റെവിടെങ്കിലും മോഷണം നടത്തിട്ടുണ്ടോയെന്ന് അന്വേഷണം നടത്തിവരുന്നതായും പോലിസ് പറഞ്ഞു. എഎസ്‌ഐ മാരയ മാത്യൂ അഗസ്റ്റിന്‍, അജിത്കുമാര്‍, സിപിഒ വര്‍ഗ്ഗീസ് ടി വേണാട്ട് എന്നിവരും പ്രതികളെ പിടികൂടാന്‍ നേതൃത്വം നല്‍കി