ലോക്ക്ഡൗണ്‍ ലംഘനം; എറണാകുളത്ത് 103 പേര്‍ അറസ്റ്റില്‍; 40 വാഹനങ്ങള്‍ പിടിച്ചെടുത്തു

എറണാകുളം റൂറലില്‍ 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 58 പേരെ അറസ്റ്റ് ചെയ്യുകയും 28 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. മാസ്‌ക്ക് ധരിക്കാത്ത 53 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കൊച്ചി സിറ്റി പോലിസ് കമ്മീഷണറേറ്റ് പരിധിയില്‍ 26 കേസുകളില്‍ നിന്നായി 45 പേരെ അറസ്റ്റ് ചെയ്തു. 12 വാഹനങ്ങള്‍ കണ്ടുക്കെട്ടി. ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് 489 പേര്‍ക്കെതിരെ നടപടി എടുത്തു. മാസ്‌ക്ക് ധരിക്കാതെ പൊതുനിരത്തിലിറങ്ങിയ 67 പേര്‍ക്കെതിരെ സിറ്റി പോലീസ് കേസെടുത്തു

Update: 2020-05-06 16:20 GMT

കൊച്ചി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയമലംഘനവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയില്‍ ഇന്നലെ 76 കേസുകളില്‍ നിന്നായി 103 പേരെ അറസ്റ്റ് ചെയ്തു. 40 വാഹനങ്ങള്‍ പിടിച്ചെടുത്തു. എറണാകുളം റൂറലില്‍ 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 58 പേരെ അറസ്റ്റ് ചെയ്യുകയും 28 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. മാസ്‌ക്ക് ധരിക്കാത്ത 53 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കൊച്ചി സിറ്റി പോലിസ് കമ്മീഷണറേറ്റ് പരിധിയില്‍ 26 കേസുകളില്‍ നിന്നായി 45 പേരെ അറസ്റ്റ് ചെയ്തു. 12 വാഹനങ്ങള്‍ കണ്ടുക്കെട്ടി. ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് 489 പേര്‍ക്കെതിരെ നടപടി എടുത്തു. മാസ്‌ക്ക് ധരിക്കാതെ പൊതുനിരത്തിലിറങ്ങിയ 67 പേര്‍ക്കെതിരെ സിറ്റി പോലീസ് കേസെടുത്തു. കെഎസ്ഇബി അധിക വൈദ്യുത ചാര്‍ജ് ഈടാക്കുന്നു എന്ന മുദ്രാവാക്യം വിളിച്ച് കൂട്ടം കൂടി നിന്ന് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പാലാരിവട്ടം, തൃക്കാക്കര, എറണാകുളം നോര്‍ത്ത് എന്നീ സ്റ്റേഷനുകളിലായി 11 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കൊറോണ ജാഗ്രതയുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം വ്യാപാര സ്ഥാപനങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി എറണാകുളം ബ്രോഡ് വേ, മാര്‍ക്കറ്റ് റോഡ്, ടിഡി. റോഡ്, ജ്യൂ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇവിടെ മൊത്ത വ്യാപാര സ്ഥലത്ത് കടകള്‍ റോഡില്‍ നിന്നും സ്ഥിതി ചെയ്യുന്ന ദിശയുടെ അടിസ്ഥാനത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം. രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പ്രവര്‍ത്തി സമയം. ഈ പ്രദേശങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍ ഒഴികെയുള്ള മറ്റു വാഹനങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി പ്രദേശത്ത് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മലയാളികള്‍ കേരളത്തിലേക്ക് വരുന്നതിന്റെ ഭാഗമായി സുരക്ഷ ഉറപ്പ് വരുത്തുന്നതിനും ലോക്ക്ഡൗണ്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന്റെയും ഭാഗമായി പോലിസിനെ വിന്യസിച്ചു. രണ്ട് എസ്പി മാരുടെ നേതൃത്വത്തില്‍ നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍, സൗത്ത് റെയില്‍വേ സ്റ്റഷന്‍, സീ പോര്‍ട്ട് വെല്ലിങ്ടണ്‍ ഐലന്‍ഡ് എന്നിങ്ങനെ മൂന്ന് സെക്ടറുകളായി തിരിച്ചാണ് പോലിസ് ഉദ്യോഗസ്ഥരെ വിന്യസിച്ചത്. 

Tags:    

Similar News