കൊവിഡ്-19 : വിലക്ക് ലംഘിച്ച് കുര്‍ബാന; എറണാകുളത്ത് രണ്ടു വൈദികര്‍ അടക്കം 13 പേര്‍ അറസ്റ്റില്‍
പുത്തന്‍ കുരിശ്,കക്കാട്ടു പാറ സെന്റ് മേരീസ് യാക്കോബായ പളളി വികാരി ഫാ. ഫാദര്‍ ഗീവര്‍ഗീസ് ചെങ്ങനാട്ടുകുഴി,സിറിള്‍ എല്‍ദോ പാണ്ടന്‍ ചേരി, എല്‍ദോ സാജു താഴേടത്ത് പത്രോസ് പുരവത്ത്, എല്‍ദോ പീറ്റര്‍ മടത്തിക്കുടിയില്‍,കൂത്താട്ടുകുളം ആട്ടിന്‍കുന്ന് സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് പള്ളിയിലെ വൈദികന്‍ ഗീവര്‍ഗീസ് ജോണ്‍, സാജു വര്‍ഗീസ്, തോമസ്, പൗലോസ്, ജോര്‍ജ് വര്‍ഗിസ്, ഗീവര്‍ഗിസ്, സക്കറിയ സൈബു, ബിനോയ് എന്നിവരെയാണ് പുത്തന്‍ കുരിശ, കൂത്താട്ടുകുളം പോലിസ സംഘങ്ങള്‍ അറസ്റ്റ് ചെയ്തത്
കൊച്ചി: കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിച്ച് രണ്ട് ദേവലയങ്ങളില്‍ കുര്‍ബാന നടത്തിയ രണ്ടു വൈദികര്‍ അടക്കം 13 പേരെ പോലിസ് അറസ്റ്റു ചെയ്തു.പുത്തന്‍ കുരിശ്,കക്കാട്ടു പാറ സെന്റ് മേരീസ് യാക്കോബായ പളളി വികാരി ഫാ. ഫാദര്‍ ഗീവര്‍ഗീസ് ചെങ്ങനാട്ടുകുഴി,സിറിള്‍ എല്‍ദോ പാണ്ടന്‍ ചേരി, എല്‍ദോ സാജു താഴേടത്ത് പത്രോസ് പുരവത്ത്, എല്‍ദോ പീറ്റര്‍ മടത്തിക്കുടിയില്‍,കൂത്താട്ടുകുളം ആട്ടിന്‍കുന്ന് സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് പള്ളിയിലെ വൈദികന്‍ ഗീവര്‍ഗീസ് ജോണ്‍, സാജു വര്‍ഗീസ്, തോമസ്, പൗലോസ്, ജോര്‍ജ് വര്‍ഗിസ്, ഗീവര്‍ഗിസ്, സക്കറിയ സൈബു, ബിനോയ് എന്നിവരെയാണ് പുത്തന്‍ കുരിശ, കൂത്താട്ടുകുളം പോലിസ സംഘങ്ങള്‍ അറസ്റ്റ് ചെയ്തത്.
പുത്തന്‍ കുരിശ് കക്കാട്ടു പാറ സെന്റ് മേരീസ് യാക്കോബായ ചാപ്പലില്‍ ഇന്ന് പുലര്‍ച്ചെ 5:30 യോടെയാണ് വികാരി ഫാദര്‍ ഗീവര്‍ഗീസ് ചെങ്ങനാട്ടുകുഴി അടക്കം 5 പേര്‍ പങ്കെടുത്ത കുര്‍ബാന നടന്നത്. കൂട്ടം കൂടിയുള്ള യാതൊരു വിധ മതപരമായ ചടങ്ങുകളും നടത്താന്‍ പാടില്ലെന്നിരിക്കയാണ് വികാരിയുടെ നേതൃത്വത്തില്‍ കുര്‍ബാന നടന്നത്. തുടര്‍ന്ന് പുത്തന്‍കുരിശ് പോലിസെത്തി ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു.ലോക് ഡൗണ്‍ ലംഘിച്ച് കൂത്താട്ടുകുളം ആട്ടിന്‍കുന്ന് സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് പള്ളിയില്‍ ഇന്ന് രാവിലെ 7 മണിക്കാണ് ഫാദര്‍ ഗീവര്‍ഗീസ് ജോണിന്റെ നേതൃത്വത്തില്‍ കുര്‍ബാന നടന്നത്.
തുടര്‍ന്ന് കൂത്താട്ടു കുളം പോലിസ് എത്തി വൈദികനെയും കുര്‍ബാനയില്‍ പങ്കെടുത്തവരെയും അറസ്റ്റു ചെയ്യുകയായിരുന്നു. ഇതു കൂടാതെ നോര്‍ത്ത് പറവൂരില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് മീന്‍ വില്‍പ്പന നടത്തിയതിന് രണ്ടു പേര്‍ക്കെതിരെ നോര്‍ത്ത് പറവൂര്‍ പോലിസ് കേസെടുത്തു. കേരള എപ്പിഡമിക് ഡിസീസസ് 2020 ഓര്‍ഡിനന്‍സ് പ്രകാരവും ഇവര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത ആവിശ്യമാണന്നും, ആയതിനാല്‍ നിരോധനാജ്ഞയും, തുടര്‍ന്നുള്ള ലോക്ക് ഡൌണും കര്‍ശനനായി നടപ്പിലാക്കുമെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു