ലോക്ക് ഡൗണ്‍ ലംഘനം: എറണാകുളത്ത് 255 പേര്‍ കൂടി അറസ്റ്റില്‍;129 വാഹനങ്ങള്‍ പിടിച്ചെടുത്തു

.കൊച്ചി സിറ്റി പോലിസ് കമ്മീഷണറേറ്റ് പരിധിയില്‍ മാത്രമായി 128 കേസുകള്‍ ഇന്ന് രജിസ്റ്റര്‍ ചെയ്തു.145 പേരെ അറസ്റ്റു ചെയ്തു. 66 വാഹനങ്ങള്‍ പിടിച്ചെടുത്തു.എറണാകുളം റൂറല്‍ ജില്ലയില്‍ 145 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 110 പേരെ അറസ്റ്റ് ചെയ്തു. 63 വാഹനങ്ങള്‍ കണ്ടു കെട്ടി. മാസ്‌ക്ക് ധരിക്കാത്തതിന് 91 പേര്‍ക്കെതിരെ കേസെടുത്തു

Update: 2020-04-28 13:55 GMT

കൊച്ചി: കൊവിഡ്-19 രോഗ പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ ലംഘനത്തിന് എറണാകുളത്ത് ഇന്ന് 255 പേരെക്കൂടി അറസ്റ്റു ചെയ്തതു.129 വാഹനങ്ങള്‍ പിടിച്ചെടുത്തു.273 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.കൊച്ചി സിറ്റി പോലിസ് കമ്മീഷണറേറ്റ് പരിധിയില്‍ മാത്രമായി 128 കേസുകള്‍ ഇന്ന് രജിസ്റ്റര്‍ ചെയ്തു.145 പേരെ അറസ്റ്റു ചെയ്തു. 66 വാഹനങ്ങള്‍ പിടിച്ചെടുത്തു.എറണാകുളം പെന്റാ മേനകയില്‍ കൊവിഡ് ബാധിതരായ രോഗികള്‍ പ്രവേശിച്ചുവെന്ന വ്യാജ വാര്‍ത്ത വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു

. എറണാകുളം റൂറല്‍ ജില്ലയില്‍ 145 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 110 പേരെ അറസ്റ്റ് ചെയ്തു. 63 വാഹനങ്ങള്‍ കണ്ടു കെട്ടി. മാസ്‌ക്ക് ധരിക്കാത്തതിന് 91 പേര്‍ക്കെതിരെ കേസെടുത്തു. നമ്പര്‍ ക്രമം തെറ്റിച്ച് നിരത്തിലിറങ്ങിയ ഒമ്പത് വാഹന ഉടമകള്‍ക്കെതിരെയും നടപടിയെടുത്തു. എറണാകുളം റൂറല്‍ ജില്ലയില്‍ മാത്രമായി ഇതുവരെ 8990 പേര്‍ക്കെതിരെ കേസെടുത്തതായി റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് അറിയിച്ചു.8244 പേരെ അറസ്റ്റ് ചെയ്തു. 4902 വാഹനങ്ങള്‍ കണ്ടുകെട്ടി. ലോക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി തുടര്‍ന്നും സ്വീകരിക്കുമെന്നും റൂറല്‍ ജില്ലാ പോലിസ് മേധാവി അറിയിച്ചു. 

Tags:    

Similar News