ലോക്ക് ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികളുമായി പോയ വാഹനം പോലിസ് പിടിയില്‍; ഡ്രൈവര്‍ അറസ്റ്റില്‍
തിരുമാറാടി,ചീരംകുന്ന് വിട്ടീല്‍ ജോസിനെയാണ് പോലിസ് അറസ്റ്റു ചെയ്തത്.ഇയാള്‍ക്കെതിരെ കേരള എപിടെമിക് ഡിസീസ് ഓര്‍ഡിനന്‍സ് നിയമപ്രകാരം നടപടി സ്വീകരിച്ചതായി പോലിസ് പറഞ്ഞു.വാഴക്കുളം പിരളിമറ്റം ഭാഗത്ത് വാഹനപരിശോധനയ്ക്കിടെയാണ് പോലിസ് സംഘം അതിഥി തൊഴിലാളികളെയുമായി എത്തിയ വാന്‍ പോലിസ് പിടികുടിയത്.
കൊച്ചി : കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണും, നിരോധനാജ്ഞയും ലംഘിച്ച് 10 ഓളം അതിഥി തൊഴിലാളികളെ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും ഇല്ലാതെ കുത്തിനിറച്ച് കൊണ്ടു പോയ പിക്ക് അപ് വാന്‍ പോലിസ് പിടിച്ചെടുത്തു.ഡ്രൈവറെ പോലിസ് അറസ്റ്റു ചെയ്തു. തിരുമാറാടി,ചീരംകുന്ന് വിട്ടീല്‍ ജോസിനെയാണ് പോലിസ് അറസ്റ്റു ചെയ്തത്.ഇയാള്‍ക്കെതിരെ കേരള എപിടെമിക് ഡിസീസ് ഓര്‍ഡിനന്‍സ് നിയമപ്രകാരം നടപടി സ്വീകരിച്ചതായി പോലിസ് പറഞ്ഞു.
വാഴക്കുളം പിരളിമറ്റം ഭാഗത്ത് വാഹനപരിശോധനയ്ക്കിടെയാണ് വാഴക്കുളം പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.അജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അതിഥി തൊഴിലാളികളെയുമായി എത്തിയ വാന്‍ പോലിസ് പിടികുടിയത്. ഇവര്‍ മീങ്കുന്നത്തുള ഫാമിലെ ജോലിക്കാരന്‍ ആണെന്നും ഇവരെ കാക്കൂര്‍ക്ക് കൊണ്ടുപോകുകയാണെന്നുമാണ് ഡ്രൈവര്‍ പോലീസിനോട് പറഞ്ഞത്.പോലിസ് ഇന്‍സ്‌പെക്ടര്‍ എസ് അജയകുമാറിനെക്കൂടാതെ സിപിഒ മാരായ ജയ്‌മോന്‍, ബേനസീര്‍ എന്നിവരും പോലിസ് സംഘത്തിലുണ്ടായിരുന്നു.