കൊവിഡ്-19: മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഹൈക്കോടതി സ്വമേധയ കേസെടുത്തു
ചിലദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നു വ്യക്തമാക്കിയാണ് കോടതി സ്വമേധയാ കേസെടുത്തത്. കാസര്‍ഗോഡ് അതിര്‍ത്തിയിലെ റോഡില്‍ മാര്‍ഗ തടസം സൃഷ്ടിച്ചതിനെ തുടര്‍ന്ന് രോഗി ചികില്‍സ കിട്ടാതെ മരണപ്പെട്ട സംഭവം, കണ്ണൂര്‍ എസ്പി ലോക് ഡൗണ്‍ ലംഘിച്ചവരെ ശിക്ഷിക്കുന്ന ചിത്രം എന്നിവ അഡ്വക്കറ്റ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ഹാജരാക്കിയിരുന്നു
കൊച്ചി:ലോക് ഡൗണിന്റെ പശ്ചാത്തലത്തിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തു.ചിലദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നു വ്യക്തമാക്കിയാണ് കോടതി സ്വമേധയാ കേസെടുത്തത്. കാസര്‍ഗോഡ് അതിര്‍ത്തിയിലെ റോഡില്‍ മാര്‍ഗ തടസം സൃഷ്ടിച്ചതിനെ തുടര്‍ന്ന് രോഗി ചികില്‍സ കിട്ടാതെ മരണപ്പെട്ട സംഭവം, കണ്ണൂര്‍ എസ്പി ലോക് ഡൗണ്‍ ലംഘിച്ചവരെ ശിക്ഷിക്കുന്ന ചിത്രം എന്നിവ അഡ്വക്കറ്റ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ഹാജരാക്കിയിരുന്നു.
തലശേരിയില്‍ ഡയാലിസിസിന് പോയി വന്ന 28 കാരന് തലശേരിയില്‍ പോലിസ് മര്‍ദ്ദനമേറ്റ വിവരവും കോടതിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. മംഗലാപുരത്തെ ആശുപത്രിയിലേക്ക് രോഗിയായ സ്ത്രീയെ കൊണ്ടുപോയ ആംബുലന്‍സ് തിരിച്ചുവിട്ടതിനെ തുടര്‍ന്ന് അവര്‍ മരിച്ച സംഭവവും കോടതിയുടെ ശ്രദ്ധയിലുണ്ട്. ഇതേ തുടര്‍ന്നാണ് മനുഷ്യാവകാശ ലംഘനമുണ്ടായാല്‍ ഇടപെടുമെന്ന് കോടതി വ്യക്തമാക്കിയത്.