കൊവിഡ്-19 : ലോക്ക് ഡൗണ്‍ ലംഘനത്തിന് എറണാകുളത്ത് 199 പേര്‍ കൂടി അറസ്റ്റില്‍; 139 വാഹനങ്ങള്‍ പിടിച്ചെടുത്തു

എറ്റവും കുടുതല്‍ പേരെ അറസ്റ്റു ചെയ്തതും വാഹനങ്ങള്‍ പിടിച്ചെടുത്തതും എറണാകുളം റൂറല്‍ ജില്ലയിലാണ്. 137 കേസുകള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്തു. 115 പേരെ അറസ്റ്റ് ചെയ്തു. 92 വാഹനങ്ങള്‍ കണ്ടു കെട്ടി. ഇതുവരെ 5695 പേര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 5428 പേരെ അറസ്റ്റ് ചെയ്തു. 3288 വാഹനങ്ങള്‍ കണ്ടു കെട്ടിയിട്ടുണ്ടെന്നും റൂറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞു.

Update: 2020-04-15 14:33 GMT

കൊച്ചി: കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് എറണാകുളത്ത് ഇന്ന് 199 പേരെക്കൂടി അറസ്റ്റു ചെയ്തു.139 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.195 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.എറ്റവും കുടുതല്‍ പേരെ അറസ്റ്റു ചെയ്തതും വാഹനങ്ങള്‍ പിടിച്ചെടുത്തതും എറണാകുളം റൂറല്‍ ജില്ലയിലാണ്. 137 കേസുകള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്തു. 115 പേരെ അറസ്റ്റ് ചെയ്തു. 92 വാഹനങ്ങള്‍ കണ്ടു കെട്ടി. ഇതുവരെ 5695 പേര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 5428 പേരെ അറസ്റ്റ് ചെയ്തു. 3288 വാഹനങ്ങള്‍ കണ്ടു കെട്ടിയിട്ടുണ്ടെന്നും റൂറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞു.

ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ മുന്നറിയിപ്പു നല്‍കി റൂറല്‍ ജില്ലയിലെ മുഴുവന്‍ സ്റ്റേഷനുകളിലും റൂട്ട് മാര്‍ച്ച് നടത്തി. ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം തുടരുകയാണ്. ആലുവ , പെരുമ്പാവൂര്‍ , മൂവാറ്റുപുഴ സബ് ഡിവിഷനുകളിലെ എല്ലാ സ്റ്റേഷനുകളിലും ഡ്രോണ്‍ നിരീക്ഷണപ്പറക്കല്‍ നടക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരേയും വ്യാജവാറ്റു നടത്തുന്നവരേയും ഡ്രോണിന്റെ സഹായത്തോടെ കണ്ടെത്തി കേസെടുത്തിട്ടുണ്ട്. ലോക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കെ.കാര്‍ത്തിക് പറഞ്ഞു.

കൊച്ചി സിറ്റി പോലിസിന്റെ നേതൃത്വത്തില്‍ 58 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.84 പേരെ അറസ്റ്റു ചെയ്തു.45 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.ലോക് ഡൗണ്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഒരു പ്രാവശ്യം പിടികൂടിയ വാഹനം വീണ്ടും നിരത്തിലിറക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു. ആദ്യഘട്ടം പിടികൂടിയ വാഹനങ്ങള്‍ ഉടമസ്ഥര്‍ക്ക് നിയമപരമായ നടപടി പൂര്‍ത്തിയാക്കി വിട്ടു നല്‍കി കൊണ്ടിരിക്കുകയാണ്. ഈ വാഹനങ്ങള്‍ ലോക് ഡൗണ്‍ കഴിയുന്നതുവരെ നിരത്തിലിറക്കാതിരിക്കുകയാണ് ചെയ്യേണ്ടത്. ഇതിനു വിരുദ്ധമായി വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ പിഴയും മറ്റു നിയമ നടപടികളും ശക്തമായിരിക്കുമെന്നും എസ്പി അറിയിച്ചു 

Tags:    

Similar News