കൊവിഡ്-19: ലോക്ക് ഡൗണ്‍ ലംഘനത്തിന് എറണാകുളത്ത് 202 പേര്‍ അറസ്റ്റില്‍;159 വാഹനങ്ങള്‍ പിടിച്ചെടുത്തു
എറണാകുളം റൂറല്‍ പോലിസിന്റെ നേതൃത്വത്തിലാണ് ഏറ്റവും കൂടുതല്‍ നിയമലംഘകരെ അറസ്റ്റു ചെയ്തത്.113 പേര്‍.87 വാഹനങ്ങളും ഇവിടെ കണ്ടു കെട്ടി.125 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.ഇതുവരെ 2468 കേസുകളാണ് എറണാകുളം റൂറല്‍ പോലിസ് രജിസ്റ്റര്‍ ചെയ്തത്. 2367 പേരെ അറസ്റ്റ് ചെയ്തു. 1469 വാഹനങ്ങള്‍ പിടിച്ചെടുത്തു എപ്പിഡമിക് ഓര്‍ഡിനന്‍സ് പ്രകാരമാണ് നടപടി
കൊച്ചി: കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ ലംഘിച്ചതിന് എറണാകുളത്ത് ഇന്ന് 202 പേരെ അറസ്റ്റു ചെയ്തു.159 വാഹനങ്ങള്‍ പിടിച്ചെടുത്തു.207 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.എറണാകുളം റൂറല്‍ പോലിസിന്റെ നേതൃത്വത്തിലാണ് ഏറ്റവും കൂടുതല്‍ നിയമലംഘകരെ അറസ്റ്റു ചെയ്തത്.113 പേര്‍.87 വാഹനങ്ങളും ഇവിടെ കണ്ടു കെട്ടി.125 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും റൂറല്‍ എസ് പി കെ കാര്‍ത്തിക് വ്യക്തമാക്കി.ഇതുവരെ 2468 കേസുകളാണ് എറണാകുളം റൂറല്‍ പോലിസ് രജിസ്റ്റര്‍ ചെയ്തത്. 2367 പേരെ അറസ്റ്റ് ചെയ്തു. 1469 വാഹനങ്ങള്‍ പിടിച്ചെടുത്തു എപ്പിഡമിക് ഓര്‍ഡിനന്‍സ് പ്രകാരമാണ് നടപടി. ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണന്നും, ഈ സാഹചര്യത്തില്‍ നിരോധനാജ്ഞയും, ലോക്ക് ഡൗണും കര്‍ശനനായി ജില്ലയില്‍ നടപ്പിലാക്കുമെന്നും ജില്ലാ പോലിസ് മേധാവി അറിയിച്ചു.
കൊച്ചി സിറ്റിയില്‍ ഇന്ന് മാത്രമായി 89 പേരെയാണ് അറസ്റ്റു ചെയ്തത്.72 വാഹനങ്ങള്‍ പിടിച്ചെടുത്തു.82 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും കൊച്ചി സിറ്റി പോലിസ് അറിയിച്ചു.ഇതു കൂടാതെ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിച്ചില്ലെന്ന് ഫേസ് ബുക്കില്‍ വ്യാജ പ്രചരണം നടത്തിയതിന് പിറവം പോലിസ് കേസെടുത്തു. ഇന്നു രാവിലെയാണ് ഫെയ്‌സുബുക്ക് വഴി വ്യാജ പ്രചരണം നടന്നത്. ഫയര്‍സ്റ്റേഷന് സമീപമുള്ള ബില്‍ഡിംഗില്‍ താമസിക്കുന്നവര്‍ക്കാണ് ഭക്ഷണം ലഭിക്കുന്നില്ല എന്ന് സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരണം നടന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട എസ്പി അന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു. പോലിസ് അവിടെ ചെന്നപ്പോള്‍ മുറിയില്‍ ആവശ്യത്തിന് ഭക്ഷണ സാമഗ്രികളും, പാത്രത്തില്‍ വേവിച്ച ഭക്ഷണവും കണ്ടെത്തി. വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തി ശക്തമായ നടപടിയെടുക്കുമെന്ന് എസ് പി കാര്‍ത്തിക്ക് പറഞ്ഞു