ലോക്ക് ഡൗണ്‍ ലംഘനം: എറണാകുളത്ത് 212 പേര്‍ കൂടി അറസ്റ്റില്‍; 152 വാഹനങ്ങള്‍ പിടിച്ചെടുത്തു

എറണാകുളം റൂറലിലാണ് കേസുകള്‍ കൂടുതല്‍. രജിസ്റ്റര്‍ ചെയ്തത്. 176 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 152 പേരെ അറസ്റ്റ് ചെയ്തു. 111 വാഹനങ്ങള്‍ കണ്ടു കെട്ടി. ഇതുവരെ 6011 പേര്‍ക്കെതിരെയാണ് റൂറല്‍ ജില്ലയില്‍ മാത്രം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 5730 പേരെ അറസ്റ്റ് ചെയ്തു. 3463 വാഹനങ്ങള്‍ കണ്ടു കെട്ടിയിട്ടുണ്ട്

Update: 2020-04-16 15:39 GMT

കൊച്ചി: കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് എറണാകുളത്ത് 226 കേസുകളിലായി 212 പേര്‍ അറസ്റ്റിലായി. 152 വാഹനങ്ങള്‍ പിടിച്ചെടുത്തു. എറണാകുളം റൂറലിലാണ് കേസുകള്‍ കൂടുതല്‍. രജിസ്റ്റര്‍ ചെയ്തത്. 176 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 152 പേരെ അറസ്റ്റ് ചെയ്തു. 111 വാഹനങ്ങള്‍ കണ്ടു കെട്ടി. ഇതുവരെ 6011 പേര്‍ക്കെതിരെയാണ് റൂറല്‍ ജില്ലയില്‍ മാത്രം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

5730 പേരെ അറസ്റ്റ് ചെയ്തു. 3463 വാഹനങ്ങള്‍ കണ്ടു കെട്ടിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ റൂറല്‍ ജില്ലയിലെ മുഴുവന്‍ സ്റ്റേഷനുകളിലും. ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം തുടരുകയാണ്. ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെയും വ്യാജവാറ്റു നടത്തുന്നവര്‍ക്കെതിരേയും. ശക്തമായ നടപടി സ്വീകരിക്കുമെന്ന് റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു. കൊച്ചി സിറ്റി പരിധിയില്‍ 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 60 പേര്‍ അറസ്റ്റിലാകുകയും 41 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. 

Tags:    

Similar News