ലോക്ക് ഡൗണ്‍ ലംഘനം: എറണാകുളത്ത് ഇന്ന് അറസ്റ്റിലായത് 342 പേര്‍

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷമുള്ള കൂടിയ അറസ്റ്റാണിത്.കോവിഡ് -19 ഹോട് സ്പോട്ടായി കൊച്ചി കോര്‍പറേഷനെ ഖ്യാപിച്ചിട്ടും കൊച്ചി നഗരത്തിലേക്ക് വാഹനങ്ങളുടെ ഒഴുക്ക് വര്‍ധിച്ചു

Update: 2020-04-21 15:43 GMT

കൊച്ചി: കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ ലംഘനത്തിന് ഇന്ന് 321 കേസുകളിലായി 342 പേരെയാണ് അറസ്റ്റ് ചെയ്തത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷമുള്ള കൂടിയ അറസ്റ്റാണിത്.കോവിഡ് -19 ഹോട് സ്പോട്ടായി കൊച്ചി കോര്‍പറേഷനെ ഖ്യാപിച്ചിട്ടും കൊച്ചി നഗരത്തിലേക്ക് വാഹനങ്ങളുടെ ഒഴുക്ക് വര്‍ധിച്ചു. കൊച്ചി സിറ്റി പോലിസ് കമ്മീഷണറേറ്റ് പരിധിയില്‍ 181 കേസുകളില്‍ നിന്നായി 228 പേര്‍ അറസ്റ്റിലായി. 169 വാഹനങ്ങള്‍ പിടിച്ചെടുത്തു.

ലോക്ക് ഡൗണ്‍ ലംഘകര്‍ക്കെതിരെ മുന്നറിയിപ്പുമായി കൊച്ചി സിറ്റി പോലിസ് തിങ്കളാഴ്ച റൂട്ട് മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ ഈ മുന്നറിയിപ്പൊക്കെ ജനങ്ങള്‍ അവഗണിക്കുകയായിരുന്നു. എറണാകുളം റൂറലില്‍ 140 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 114 പേരെ അറസ്റ്റ് ചെയ്യുകയും 61 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇതുവരെ 7272 കേസുകളാണ് റൂറല്‍ പോലിസിന്റെ പരിധിയില്‍ രജിസ്റ്റര്‍ ചെയ്തത്. 6765 പേരെ അറസ്റ്റ് ചെയ്തു. 4102 വാഹനങ്ങള്‍ കണ്ടു കെട്ടിയിട്ടുണ്ട്. എറണാകുളം ജില്ലയില്‍ 24 ന്് ശേഷമാണ് ജില്ലയില്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ഹോട്ട് സ്‌പോട്ടുകളായ കൊച്ചി കോര്‍പറേഷന്‍ പരിധിയിലും മുളവുകാട് പഞ്ചായത്തിലും നിയന്ത്രണം തുടരും. 

Tags:    

Similar News