കൊവിഡ്-19: മാസ്‌ക ഉപയോഗം; ബോധവല്‍ക്കരണ ഹ്രസ്വ ചിത്രവുമായി മെഡിക്കല്‍ വിദ്യാര്‍ഥികള്‍
തിരക്കഥാകൃത്തും അഭിനേതാവുമായ അനില്‍ പെരുമ്പളം, എംബിബിഎസ് വിദ്യാര്‍ഥികളായ കളമശേരി മെഡിക്കല്‍ കോളജിലെ കെ നൗഷിക് വൈഷ്ണു, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലെ എം എം റിയാസ്, ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഹാരി സലീം, അമല്‍ സുരേഷ്, പി വി ആദര്‍ശ്, അമീറ ബീഗം, മീഡിയ വിദ്യാര്‍ഥിയായ അഭിനാസ് ജാഫര്‍ ,ടിനു കെ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ഹ്രസ്വചിത്രം അണിയിച്ചൊരുക്കിയത്.മാസ്‌ക് ധരിക്കുന്നതിനോടൊപ്പം കൃത്യമായ രീതിയില്‍ തന്നെ അത് കൈകാര്യം ചെയ്താല്‍ മാത്രമേ നമ്മള്‍ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയുള്ളുവെന്നും ഇവര്‍ ചൂണ്ടികാണിക്കുന്നു
കൊച്ചി: കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജനങ്ങള്‍ കര്‍ശനമായി മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശ മുണ്ടെങ്കിലും ഇത് ലംഘിക്കപ്പെടുന്നുവെന്നതിന്റെ തെളിവാണ് ദിനം പ്രതി മാസ്‌ക് ധരിതക്കാത്തതിന്റെ പേരില്‍ പോലിസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം ചൂണ്ടികാണിക്കുന്നത്.ഇതേ തുടര്‍ന്നാണ് കൊറോണ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി എല്ലാവരും മാസ്‌ക് ധരിക്കേണ്ട ആവശ്യകത സംബന്ധിച്ച് ബോധവല്‍ക്കരണവുമായി ഒരു കൂട്ടം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഹ്രസ്വ ചിത്രവുമായി രംഗത്ത് വന്നിരിക്കുന്നത്.തിരക്കഥാകൃത്തും അഭിനേതാവുമായ അനില്‍ പെരുമ്പളം, എംബിബിഎസ് വിദ്യാര്‍ഥികളായ കളമശേരി മെഡിക്കല്‍ കോളജിലെ കെ നൗഷിക് വൈഷ്ണു, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലെ എം എം റിയാസ്, ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഹാരി സലീം, അമല്‍ സുരേഷ്, പി വി ആദര്‍ശ്, അമീറ ബീഗം, മീഡിയ വിദ്യാര്‍ഥിയായ അഭിനാസ് ജാഫര്‍ ,ടിനു കെ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ഹ്രസ്വചിത്രം അണിയിച്ചൊരുക്കിയത്.
മാസ്‌ക് ധരിക്കുന്നതിനോടൊപ്പം കൃത്യമായ രീതിയില്‍ തന്നെ അത് കൈകാര്യം ചെയ്താല്‍ മാത്രമേ നമ്മള്‍ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയുള്ളുവെന്നും ഇവര്‍ ചൂണ്ടികാണിക്കുന്നു.എന്‍95, സര്‍ജിക്കല്‍ മാസ്‌ക് , തുണി മാസ്‌ക് ഇവയില്‍ ഏതായാലും ധരിച്ചുകഴിഞ്ഞാല്‍ അതിന്റെ മുന്‍വശം തൊടാതിരിക്കുക എന്നത് പ്രധാനമാണ്. അതുപോലെ തന്നെ മാസ്‌ക് ഉപയോഗശേഷം അഴിച്ചുമാറ്റുമ്പോഴും പിന്നില്‍ മാത്രമേ സ്പര്‍ശിക്കാവൂ. ധരിക്കുന്നതിനു മുന്‍പും ശേഷവും കൈകള്‍ വൃത്തിയാക്കുന്നത് മാസ്‌ക് ധരിക്കുന്നത് പോലെ പ്രാധാന്യം ഉള്ളതാണെന്നും ഇവര്‍ ചൂണ്ടികാണിക്കുന്നു.ഡാറ്റ എന്‍ട്രി,കോണ്ടാക്ട് ട്രെയ്സിങ് തുടങ്ങിയ വര്‍ക്കുകള്‍ ഏറ്റെടുത്ത് ഒരുമാസത്തോളമായികൊറോണ കണ്‍ട്രോള്‍ റൂമില്‍ സേവനം ചെയ്തുവരികയാണ് എറണാകുളം , ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജുകളിലെ 22 ഓളം മെഡിക്കല്‍ വിദ്യാര്‍ഥികള്‍. ഈ പ്രവര്‍ത്തനങ്ങളുടെ ഇടയിലാണ് ഇവര്‍ ഈ ഹ്രസ്വചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് ഷോര്‍ട് ഫിലിമുകള്‍ ലോഞ്ച് ചെയ്തു.