അമല ആശുപത്രിയിലെ കൊവിഡ് വ്യാപനം: തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ജില്ലാ മെഡിക്കല്‍ ഓഫിസ്, തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജ് എന്നിവടങ്ങളില്‍ നിന്നുള്ള എട്ടംഗ വിദഗ്ധ സംഘം അമല മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചു സ്ഥിഗതികള്‍ വിലയിരുത്തി.

Update: 2020-08-15 12:57 GMT

തൃശൂര്‍: അമല മെഡിക്കല്‍ കോളജ് ആശുപത്രിയുമായി ബന്ധപെട്ട് കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസ്, തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജ് എന്നിവടങ്ങളില്‍ നിന്നുള്ള എട്ടംഗ വിദഗ്ധ സംഘം അമല മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചു സ്ഥിഗതികള്‍ വിലയിരുത്തി.

കൊവിഡ് ബാധിതരുടെ എണ്ണം ഏറി അമല ക്ലസ്റ്റര്‍ രൂപപ്പെട്ട സഹചര്യത്തിലാണ് സന്ദര്‍ശനം. സന്ദര്‍ശന റിപ്പോര്‍ട് തിങ്കളാഴ്ച്ച അഞ്ചു മണിക്ക് മുന്‍പ് ജില്ലാ കലക്റ്റര്‍ക്കു സമര്‍പ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ ജെ റീന അറിയിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അമല ക്ലസ്റ്ററില്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്തെന്ന് ജില്ലാ ഭരണകൂടം തീരുമാനിക്കും. 

Tags:    

Similar News