മഹാത്മാഗാന്ധി സര്‍വകലാശാല പരീക്ഷകള്‍ മെയ് 18 മുതല്‍ പുനരാരംഭിക്കും

ആറ്, നാല് സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ യഥാക്രമം മെയ് 18, 19 തീയതികളില്‍ പുനരാരംഭിക്കും. അഞ്ചാം സെമസ്റ്റര്‍ ബിരുദ പ്രൈവറ്റ് പരീക്ഷകള്‍ മെയ് 25 മുതല്‍ നടക്കും. ആറ്, നാല് സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം മെയ് 25, 28 മുതല്‍ അതത് കോളജുകളില്‍ നടക്കും. നാലാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷകള്‍ മെയ് 25ന് ആരംഭിക്കും. പി.ജി. പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ എട്ടിന് തുടങ്ങും. യുജി രണ്ടാംസെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ രണ്ടാംവാരം മുതല്‍ നടക്കും. രണ്ടാംസെമസ്റ്റര്‍ പ്രാക്ടിക്കല്‍ പരീക്ഷകളും ജൂണില്‍ പൂര്‍ത്തീകരിക്കും. പരീക്ഷകളുടെ വിശദമായ ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും.

Update: 2020-04-22 13:45 GMT

കൊച്ചി: കൊവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഹഗമായി മാറ്റിവച്ച ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകള്‍ മേയ് മൂന്നാംവാരം മുതല്‍ പുനരാരംഭിക്കുമെന്ന് മഹാത്മാഗാന്ധി സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ പറഞ്ഞു. ആറ്, നാല് സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ യഥാക്രമം മേയ് 18, 19 തീയതികളില്‍ പുനരാരംഭിക്കും. അഞ്ചാം സെമസ്റ്റര്‍ ബിരുദ പ്രൈവറ്റ് പരീക്ഷകള്‍ മേയ് 25 മുതല്‍ നടക്കും. ആറ്, നാല് സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം മേയ് 25, 28 മുതല്‍ അതത് കോളജുകളില്‍ നടക്കും.

നാലാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷകള്‍ മേയ് 25ന് ആരംഭിക്കും. പി.ജി. പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ എട്ടിന് തുടങ്ങും. യുജി രണ്ടാംസെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ രണ്ടാംവാരം മുതല്‍ നടക്കും. രണ്ടാംസെമസ്റ്റര്‍ പ്രാക്ടിക്കല്‍ പരീക്ഷകളും ജൂണില്‍ പൂര്‍ത്തീകരിക്കും. പരീക്ഷകളുടെ വിശദമായ ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളില്‍ മേയ് മാസത്തോടെ ഇളവുകള്‍ വരുമെന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തിലാണ് പരീക്ഷകള്‍ പുനരാരംഭിക്കാനുള്ള ടൈംടേബിളുകള്‍ തയാറാക്കുന്നത്.

സര്‍ക്കാര്‍ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാകും പരീക്ഷകള്‍ പുനരാരംഭിക്കുക. ജൂണ്‍ ഒന്നു മുതല്‍ ഒമ്പതു കേന്ദ്രങ്ങളിലായി ഹോം വാല്യൂവേഷന്‍ രീതിയില്‍ ഒരാഴ്ചകൊണ്ട് മൂല്യനിര്‍ണയനടപടികള്‍ പൂര്‍ത്തീകരിക്കും. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പരീക്ഷയും മൂല്യനിര്‍ണയവും നടത്തുക. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കോളജുകള്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. 

Tags:    

Similar News