ദേശിയ പാതയില്‍ ഡ്രൈവര്‍മാര്‍ക്ക് രാത്രി ഭക്ഷണവുമായി അരൂരിലെ യുവജന കൂട്ടായ്മ
വൈകിട്ട് ഏഴ് മണി മുതലാണ് വിതരണംഉച്ചമുതല്‍ ഓരോ വീടുകളിലും കയറി ഭക്ഷണം സംഭരിച്ച് ഭക്ഷ്യധാന്യങ്ങളും മരുന്നുകളുമായി ദൂരം താണ്ടിയെത്തുന്ന ഡ്രൈവര്‍മാര്‍ക്കും ഭക്ഷണം നല്‍കുന്നതിനായി അരൂര്‍ യുവ എസ് എച്ച് ഗ്രൂപ്പിലെ പ്രവര്‍ത്തകര്‍ ഭക്ഷണ പൊതികളുമായി കഴിഞ്ഞ ദിവസം മുതലാണ് ഇറങ്ങിയത്.അരൂര്‍ പോലിസ് ചെക്ക് പോസ്റ്റിലാണ് വിതരണം
അരൂര്‍: കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ദേശിയ പാതയിലും തെരുവുകളിലും ഡൈവര്‍മാര്‍ക്ക് രാത്രി ഭക്ഷണവുമായി ഒരു പറ്റം യുവാക്കള്‍. വൈകിട്ട് ഏഴ് മണി മുതലാണ് വിതരണംഉച്ചമുതല്‍ ഓരോ വീടുകളിലും കയറി ഭക്ഷണം സംഭരിച്ച് ഭക്ഷ്യധാന്യങ്ങളും മരുന്നുകളുമായി ദൂരം താണ്ടിയെത്തുന്ന ഡ്രൈവര്‍മാര്‍ക്കും ഭക്ഷണം നല്‍കുന്നതിനായി അരൂര്‍ യുവ എസ് എച്ച് ഗ്രൂപ്പിലെ പ്രവര്‍ത്തകര്‍ ഭക്ഷണ പൊതികളുമായി കഴിഞ്ഞ ദിവസം മുതലാണ് ഇറങ്ങിയത്.
അരൂര്‍ പോലിസ് ചെക്ക് പോസ്റ്റിലാണ് വിതരണം. ഒരു പറ്റം അമ്മമാര്‍ ഇതിനായി വീടുകളിലും കഷ്‌പ്പൈടുന്നുണ്ട്.ഭക്ഷണത്തിന് കാത്തിരിക്കുന്ന ഡ്രൈവര്‍മാരായ പാവങ്ങള്‍ ഏറെയാണ്.യുവ കൂട്ടായ്മ സ്വന്തം കൈയ്യിലെ പണത്തില്‍ നിന്നും അംഗങ്ങളുടെ കുടുംബങ്ങളില്‍ നിന്നുമാണ് അത്താഴത്തിനുള്ള വഴിയൊരുക്കുന്നത്. ഭക്ഷണംവിതരണം ചെയ്ത് വീട്ടിലെത്തുമ്പോള്‍ നേരം ഏറെ വൈകിയിരിക്കും.മഹാപ്രളയത്തിന്റെ നാളുകളില്‍ കുട്ടനാടും ചെങ്ങന്നൂരും മുങ്ങിയപ്പോള്‍ അരൂരിലെ ദുരിതാശ്വാസ ക്യാംപുകളില്‍ തുണയാകാനും സേവന സന്നദ്ദരായ ഈ യുവ കൂട്ടായ്മ മുന്നില്‍ ഉണ്ടായിരുന്നു.