കൊവിഡ് -19 : എറണാകുളത്ത് പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ല; രോഗബാധിതനായ രണ്ടാമത്തെ ആരോഗ്യ പ്രവര്‍ത്തകനും ആശുപത്രി വിട്ടു
എറണാകുളത്ത് ഇന്ന് വീടുകളില്‍ നിരീക്ഷണത്തിനായി 46 പേരെ പുതിയതായി ഉള്‍പ്പെടുത്തി. വീടുകളില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 330 പേരുടെ നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 978 ആയി.
കൊച്ചി: എറണാകുളത്ത് പുതിയ കൊവിഡ്-19 രോഗം റിപോര്‍ട് ചെയ്യാത്തത് ജില്ലയ്ക്ക് ആശ്വാസമാകുന്നു.കൊവിഡ് രോഗബാധിതനായ രണ്ടാമത്തെ ആരോഗ്യ പ്രവര്‍ത്തകനും രോഗമുക്തി നേടി ആശുപത്രി വിട്ടു. കോടനാട് ഫാമിലി ഹെല്‍ത്ത് സെന്ററിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ കെ അനീഷാണ് ഇന്ന് ഉച്ചയോടെ ആശുപത്രി വിട്ടത്. ഏപ്രില്‍ ഒന്നിനാണ് അനീഷിനെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.ഏറ്റവും മികച്ച ചികില്‍സയും പരിചരണവും കരുതലുമാണ് മെഡിക്കല്‍ കോളജില്‍ നിന്നും ലഭിച്ചതെന്ന് അനീഷ് പറഞ്ഞു. പതിനാല് ദിവസത്തെ ക്വാറന്റൈനു ശേഷം അനീഷ് തിരികെ ജോലിയില്‍ പ്രവേശിക്കും.നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെ സ്‌ക്രീനിങ് ഡെസ്‌കിലായിരുന്നു മാര്‍ച്ച് 21നും 23 നും ഡ്യൂട്ടി. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടമാകാതെയാണ് അനീഷിന് കോവിഡ് പോസിറ്റീവ് ആയത്. ആദ്യം രോഗം സ്ഥിരീകരിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാറുമായി അടുത്തിടപഴകിയിരുന്നു. അശമന്നൂര്‍ സ്വദേശിയാണ് അനീഷ്.
എറണാകുളത്ത് ഇന്ന് വീടുകളില്‍ നിരീക്ഷണത്തിനായി 46 പേരെ പുതിയതായി ഉള്‍പ്പെടുത്തി. വീടുകളില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 330 പേരുടെ നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 978 ആയി. ഇതില്‍ 842 പേര്‍ ഹൈ റിസ്‌ക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 28 ദിവസത്തെ നിരീക്ഷണത്തിലും, 136 പേര്‍ ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 14 ദിവസത്തെ നിരീക്ഷണത്തിലും ആണ്.ഇന്ന് പുതിയതായി ഒരാളെക്കൂടി ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലാണ് നിരീക്ഷണത്തിലാക്കിയത്.കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 2 പേരെയും, മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിന്ന് ഒരാളെയും, സ്വകാര്യ ആശുപത്രിയില്‍ നിന്ന് 4 പേരെയും ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
നിലവില്‍ 20 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്. ഇതില്‍ 8 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോജേിലും, ഒരാള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും, 3 പേര്‍ ആലുവ ജില്ലാ ആശുപത്രിയിലും, 2 പേര്‍ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലും, 6 പേര്‍ സ്വകാര്യ ആശുപത്രിയിലും ആണുള്ളത്. നിലവില്‍ 5 പേരാണ് കോവിഡ് പോസിറ്റീവ് ആയി ജില്ലയില്‍ ചികില്‍സയില്‍ തുടരുന്നത്. ഇവരുടെയെല്ലാം ആരോഗ്യ നില തൃപ്തികരമാണ്.ഇന്ന് ജില്ലയില്‍ നിന്നും 16 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 26 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇവയെല്ലാം നെഗറ്റീവ് ആണ്. ഇനി 75 സാമ്പിള്‍ പരിശോധന ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്. ഇന്നലെ കൊച്ചി തുറമുഖത്ത് എത്തിയ 4 കപ്പലുകളിലെ 103 ക്രൂ അംഗങ്ങളെ പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷങ്ങളില്ല.