സ്പ്രിങ്ഗ്ലര്‍ വിവാദം: അന്വേഷണത്തിന് രണ്ടംഗ കമ്മിറ്റിയെ നിയോഗിച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്ന് പി ടി തോമസ് എംഎല്‍എ
കൊവിഡ് വ്യാപനം തടയുന്നതിന് സ്പ്രിങ്ഗ്ലറിന് കാരാര്‍ നല്‍കിയത് ഏതു തരത്തിലാണ് സഹായകവും നേട്ടവുമായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന കമ്മിറ്റിയിലെ രണ്ടുപേരില്‍ ഒരാള്‍ ടാറ്റ കമ്പനിയുടെ മുന്‍ ഉദ്യോഗസ്ഥനും മറ്റൊരാള്‍ ഇപ്പോഴത്തെ ഉദ്യോഗസ്ഥനുമാണ്.
കൊച്ചി: കൊവിഡ്-19 രോഗവുമായി ബന്ധപ്പെട്ട് സ്പ്രിങ്ഗ്ലര്‍ കമ്പനിക്ക് കരാര്‍ നല്‍കിയതിനെക്കുറിച്ച് പരിശോധിക്കാന്‍ സര്‍ക്കാര്‍ രണ്ടംഗ കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നത്് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും ഇത് പുനപരിശോധിക്കണമെന്നും പി ടി തോമസ് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.അടിയന്തര ഘട്ടം വന്നതിനാലാണ് സ്്പ്രിങ്ഗ്ലറിന് കരാര്‍ നല്‍കിയത് എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചത്.കൊവിഡ് വ്യാപനം തടയുന്നതിന് സ്പ്രിങ്ഗ്ലറിന് കാരാര്‍ നല്‍കിയത് ഏതു തരത്തിലാണ് സഹായകവും നേട്ടവുമായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി ടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു
ആളുകളുടെ കണ്ണില്‍ പൊടിയിടാനാണ് രണ്ടു റിട്ട. ഉദ്യോഗസ്ഥരുടെ കമ്മിറ്റി വെച്ചിരിക്കുന്നത്.ഈ രണ്ടുപേരില്‍ ഒരാള്‍ ടാറ്റ കമ്പനിയിലെ ഇപ്പോഴത്തെ ഉദ്യോഗസ്ഥനും മറ്റൊരാള്‍ മുന്‍ ഉദ്യോഗസ്ഥനുമാണ്.ഇതില്‍ മുന്‍ ആരോഗ്യ സെക്രട്ടറിയായിരുന്ന ആള്‍ക്കെതിരെ പിണറായി വിജയന്‍ സര്‍ക്കാര്‍ തന്നെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളതാണ്.അദ്ദേഹം ഇപ്പോള്‍ ടാറ്റ ഹെല്‍ത്ത് പ്രോഗ്രാമിന്റെ സിഇഒ ആണെന്നും പി ടി തോമസ് എംഎല്‍എ പറഞ്ഞു. വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ട അതേ അള്‍തന്നെ ഈ മുഖ്യമന്ത്രി ആരോപണ വിധേയനായ കേസ് അന്വേഷിച്ചാല്‍ എങ്ങനെയിരിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളു.കേരളത്തിലെ ജനങ്ങളെ ഇത്തരത്തില്‍ ഒരു മുഖ്യമന്ത്രി കബളിപ്പിക്കരുതെന്നും പി ടി തോമസ് എംഎല്‍എ പറഞ്ഞു.
കരാറുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി ഏതെങ്കിലും രേഖ ചോദിച്ചു മേടിക്കാനോ മുഖ്യമന്ത്രിയെ വിളിച്ചു വരുത്താനോ ഇവര്‍ക്ക് അധികാരമില്ല.പിന്നെ ആരുടെ കണ്ണില്‍ പൊടിയിടാനാണ് ഇത്തരത്തില്‍ രണ്ടുപേരെ കമ്മിറ്റിയില്‍ വെച്ചിരിക്കുന്നതെന്നും പി ടി തോമസ് ചോദിച്ചു.ഈ കമ്മിറ്റിക്ക് ഒരു തരത്തിലുമുള്ള അധികാരങ്ങളോ അവകാശങ്ങളോ ഇല്ല.ജനങ്ങള്‍ക്ക് വിശ്വാസയോഗ്യമായ അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ തയാറാകേണ്ടതെന്നും പി ടി തോമസ് എംഎല്‍എ പറഞ്ഞു.ഒരു ജുഡീഷ്യല്‍ റിവ്യു നടക്കുന്നതിനിടയില്‍ രണ്ടു റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരുടെ കമ്മിറ്റിയെ നിയോഗിച്ചത് കോടതിയെ അവഹേളിക്കുന്നതിനു തുല്യമാണെന്നും പി ടി തോമസ് എംഎല്‍എ പറഞ്ഞു.ഇത് പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.