കൊവിഡ്-19 : പ്രവാസി ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ചാര്‍ട്ടേഡ് ഫ്ളൈറ്റ് ഏര്‍പ്പെടുത്തണം ;പ്രധാനമന്ത്രിക്ക് യുഡിഎഫ് എം പി മാരുടെ കത്ത്
ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങി പോയ പ്രവാസി ഇന്ത്യക്കാരെ ചാര്‍ട്ടേഡ് ഫ്ളൈറ്റുകളില്‍ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള 19 യു ഡി എഫ് എംപിമാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. രാഹുല്‍ഗാന്ധി എംപി നേരത്തെ തന്നെ പ്രധാനമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എ കെ ആന്റണി അടക്കമുള്ള കേരളത്തില്‍ നിന്നുള്ള യു ഡി എഫ് രാജ്യസഭാ അംഗങ്ങളും ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എംപി അറിയിച്ചു
കൊച്ചി: കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങി പോയ പ്രവാസി ഇന്ത്യക്കാരെ ചാര്‍ട്ടേഡ് ഫ്ളൈറ്റുകളില്‍ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള 19 യു ഡി എഫ് എംപിമാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. രാഹുല്‍ഗാന്ധി എംപി നേരത്തെ തന്നെ പ്രധാനമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എ കെ ആന്റണി അടക്കമുള്ള കേരളത്തില്‍ നിന്നുള്ള യു ഡി എഫ് രാജ്യസഭാ അംഗങ്ങളും ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്ന് യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എംപി അറിയിച്ചു.
കൊവിഡ് ബാധയെ തുടര്‍ന്ന് മറ്റു രാജ്യങ്ങളില്‍ കുടുങ്ങി പോയ പൗരന്മാരെ തിരികെ എത്തിക്കാന്‍ ഒട്ടു മിക്ക രാജ്യങ്ങളും ചാര്‍ട്ടേഡ് ഫ്ളൈറ്റുകള്‍ ഏര്‍പ്പെടുത്തിയതായി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഗള്‍ഫ് രാജ്യങ്ങളിലുള്ളത്. ലേബര്‍ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യത്തിന് ഭക്ഷണമോ മരുന്നോ ലഭിക്കുന്നില്ല. ക്യാംപുകളില്‍ തിങ്ങിക്കൂടി കഴിയുന്നതിനാല്‍ സമൂഹ വ്യാപനത്തിനുള്ള സാധ്യതയുമുണ്ട്. വിസിറ്റിങ് വിസകളില്‍ എത്തിയവരും അസുഖ ബാധിതരും ഗര്‍ഭിണികളും മുതിര്‍ന്ന പൗരന്മാരുമെല്ലാം നാട്ടിലേക്ക് മടങ്ങിയെത്താന്‍ കാത്തിരിക്കുകയാണ്.
ഇവരില്‍ പലരും സ്വന്തം ചെലവില്‍ വരാന്‍ തയാറുമാണ്. കൊവിഡ് പരിശോധനയില്‍ നെഗറ്റിവ് ആകുന്നവരെ തിരിച്ചയക്കാമെന്ന് യുഎഇ ഭരണകൂടവും അറിയിച്ചിട്ടുണ്ട്.ഈ സാഹചര്യത്തില്‍ എത്രയും വേഗം മുന്‍ഗണനാടിസ്ഥാനത്തില്‍ പ്രവാസി ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് യു ഡി എഫ് എംപിമാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.പ്രവാസി മലയാളികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുമെന്ന് യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എംപി അറിയിച്ചു.