കൊവിഡ്-19 : പ്രവാസികളെയുമായി നാളെ നെടുമ്പാശേരിയിലെത്തുന്നത് അബുദാബിയില്‍ നിന്നുള്ള വിമാനം മാത്രം; ദോഹയില്‍ നിന്നുള്ള വിമാനം ശനിയാഴ്ച

അബുദാബിയില്‍ നിന്നുളള വിമാനം രാത്രി 9.40 നായിരിക്കും എത്തുക.നാളത്തെ വിമാനത്തില്‍ എത്തുന്നവര്‍ക്ക് നിരീക്ഷണസംവിധാനമൊരുക്കിയിരിക്കുന്നത് കളമശ്ശേരി രാജഗിരി കോളജ് ഹോസ്റ്റലിലാണ്. 75 റൂമുകളാണ് ഇത്തരത്തില്‍ രാജഗിരി ഹോസ്റ്റലില്‍ സജ്ജമാക്കിയിട്ടുള്ളത്. എറണാകുളം ജില്ലയിലുള്ള രോഗലക്ഷണമില്ലാത്ത ആളുകളെ മാത്രമായിരിക്കും ഹോസ്റ്റലുകളില്‍ താമസിപ്പിക്കുക. രോഗ ലക്ഷണമുള്ളവരെ ആലുവ ജില്ല ആശുപത്രിയിലേക്കും മറ്റ് ജില്ലകളില്‍ നിന്നുള്ളവരെ അതാത് ജില്ലകളില്‍ സജ്ജമാക്കിയിരിക്കുന്ന നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റും.

Update: 2020-05-06 10:06 GMT

കൊച്ചി:കൊവിഡ്-19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെയുമായി നാളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുക ഒരു വിമാനം മാത്രം.അബുദാബിയില്‍ നിന്നും 200 യാത്രക്കാരെയുമായുള്ള വിമാനം മാത്രമാണ് നാളെ എത്തുക. നാളെ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്ന ദോഹയില്‍ നിന്നുള്ള വിമാനം ശനിയാഴ്ചയായിരിക്കുമെത്തുകയെന്ന് നെടുമ്പാശേരി വിമാനത്താവളം അധികൃതര്‍ അറിയിച്ചു.അബുദാബിയില്‍ നിന്നുളള വിമാനം രാത്രി 9.40 നായിരിക്കും എത്തുക.നാളത്തെ വിമാനത്തില്‍ എത്തുന്നവര്‍ക്ക് നിരീക്ഷണസംവിധാനമൊരുക്കിയിരിക്കുന്നത് കളമശ്ശേരി രാജഗിരി കോളജ് ഹോസ്റ്റലിലാണ്. 75 റൂമുകളാണ് ഇത്തരത്തില്‍ രാജഗിരി ഹോസ്റ്റലില്‍ സജ്ജമാക്കിയിട്ടുള്ളത്.എറണാകുളം ജില്ലയിലുള്ള രോഗലക്ഷണമില്ലാത്ത ആളുകളെ മാത്രമായിരിക്കും ഹോസ്റ്റലുകളില്‍ താമസിപ്പിക്കുക.

രോഗ ലക്ഷണമുള്ളവരെ ആലുവ ജില്ല ആശുപത്രിയിലേക്കും മറ്റ് ജില്ലകളില്‍ നിന്നുള്ളവരെ അതാത് ജില്ലകളില്‍ സജ്ജമാക്കിയിരിക്കുന്ന നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റും. ഇതിനായി എല്ലാ ജില്ലകളിലേക്കുമുള്ള കെഎസ്ആര്‍ടിസി ബസുകളും നെടുമ്പാശ്ശേരിയില്‍ സജ്ജമാക്കും.അറ്റാച്ച്ഡ് ബാത്ത്റും സംവിധാനവും വെള്ളവും വൈദ്യുതിയുമുള്ള സ്ഥലങ്ങളാണ് പ്രവാസികളെ നിരീക്ഷണത്തില്‍ താമസിപ്പിക്കാനായി കണ്ടെത്തിയിട്ടുള്ളത്. ആളുകളെ താമസിപ്പിക്കാന്‍ ഹോട്ടല്‍ റൂമുകള്‍ ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. നാളെയെത്തുന്ന ആദ്യ വിമാനത്തില്‍ എറണാകുളം ജില്ലയില്‍ നിന്നുള്ള ഇരുപതിലധികം യാത്രക്കാര്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം. ഗര്‍ഭിണികള്‍, പ്രായമായവര്‍, ചികിത്സ ആവശ്യമുള്ളവര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ വിവിധ വകുപ്പുകളിലെ ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

Tags:    

Similar News