കൊവിഡ്-19 : സൗദിയില്‍ കുടുങ്ങിയ ഗര്‍ഭിണികളായ നേഴ്‌സുമാര്‍ക്ക് സഹായമൊരുക്കണമെന്ന് ഹൈക്കോടതി
കേന്ദ്ര സര്‍ക്കാറിന്റെ നോഡല്‍ ഓഫീസര്‍ക്കാണ് ഹൈക്കോടതി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. സൗദിയില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികളടക്കമുള്ള മലയാളി നഴ്‌സുമാരെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസാണ് കോടതിയെ സമീപിച്ചത്
കൊച്ചി: സൗദി അറേബ്യയില്‍ കുടുങ്ങിയ ഗര്‍ഭിണികളായ നേഴ്‌സുമാര്‍ക്ക് ആവശ്യമായ സഹായമൊരുക്കണമെന്ന് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി. കേന്ദ്ര സര്‍ക്കാറിന്റെ നോഡല്‍ ഓഫീസര്‍ക്കാണ് ഹൈക്കോടതി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. സൗദിയില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികളടക്കമുള്ള മലയാളി നഴ്‌സുമാരെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസാണ് കോടതിയെ സമീപിച്ചത്. ഹരജി മെയ് അഞ്ചിന് വീണ്ടും പരിഗണിക്കും.സൗദി അറേബ്യയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നാല്‍പതോളം നഴ്‌സുമാരെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഡീന്‍ കുര്യാക്കോസിന്റെ ഹരജി. ഇവരില്‍ പകുതിയിലേറെ പേര്‍ ഗര്‍ഭിണികളാണ്. പ്രസവാവധിക്കായി ഇവര്‍ നാട്ടിലേക്ക് വരാനിരിക്കവെയാണ് കൊവിഡ് രോഗവ്യാപനമുണ്ടായതെന്നും ഹരജിയയില്‍ പറഞ്ഞിരുന്നു.