കൊവിഡ്-19: തട്ടിപ്പിനായി വ്യാജ സന്ദേശങ്ങള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി കൊച്ചി സിറ്റി പോലിസ്
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ അവസ്ഥ മുതലെടുത്ത് തട്ടിപ്പ് നടക്കാന്‍ സാധ്യതിയുണ്ടെന്ന മുന്നറിയിപ്പുമായി കൊച്ചി സിറ്റി പോലിസ്.മരുന്ന്,ഭക്ഷണം,മാസ്‌ക്,ഗ്ലൗസ്,സാനിറ്റൈസേഴ്‌സ്,മറ്റ് അത്യാവശ്യകാര്യങ്ങള്‍ സാധിക്കുന്നതിന് തങ്ങളുടെ സേവനം ഉറപ്പുവരുത്താവുന്നതാണെന്നും കാണിച്ച് ബാങ്ക് അക്കൗണ്ടുകളോ ഫോണ്‍ നമ്പരുകളോ പ്രസിദ്ധപ്പെടുത്തി ഈ അക്കൗണ്ടില്‍ പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടുള്ള വ്യാജ സന്ദേശങ്ങള്‍ വാട്‌സ് ആപ്പ്,എസ്എംഎസ് എന്നിവ വഴി ജനങ്ങള്‍ക്ക് ലഭിക്കാനിടയുണ്ടെന്ന് പോലിസ് മുന്നറിയിപ്പു നല്‍കുന്നു
കൊച്ചി: കൊവിഡ്-19 രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ അവസ്ഥ മുതലെടുത്ത് തട്ടിപ്പ് നടക്കാന്‍ സാധ്യതിയുണ്ടെന്ന മുന്നറിയിപ്പുമായി കൊച്ചി സിറ്റി പോലിസ്.മരുന്ന്,ഭക്ഷണം,മാസ്‌ക്,ഗ്ലൗസ്,സാനിറ്റൈസേഴ്‌സ്,മറ്റ് അത്യാവശ്യകാര്യങ്ങള്‍ സാധിക്കുന്നതിന് തങ്ങളുടെ സേവനം ഉറപ്പുവരുത്താവുന്നതാണെന്നും കാണിച്ച് ബാങ്ക് അക്കൗണ്ടുകളോ ഫോണ്‍ നമ്പരുകളോ പ്രസിദ്ധപ്പെടുത്തി ഈ അക്കൗണ്ടില്‍ പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടുള്ള വ്യാജ സന്ദേശങ്ങള്‍ വാട്‌സ് ആപ്പ്,എസ്എംഎസ് എന്നിവ വഴി ജനങ്ങള്‍ക്ക് ലഭിക്കാനിടയുണ്ടെന്ന് പോലിസ് മുന്നറിയിപ്പു നല്‍കുന്നു.
ഇത്തരം വ്യാജ സന്ദേശങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണം. അത്തരത്തിലുള്ള സന്ദേശങ്ങങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് കൃത്യമായി പോലിസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്നും പോലിസ് ആവശ്യപ്പെട്ടു.ലഭിക്കുന്ന ഇ-മെയില്‍ സന്ദേശം അയക്കുന്ന വ്യക്തികളോ സ്ഥാപനങ്ങളോ ശരിയായ ഇമെയില്‍ വിലാസം ഉപയോഗിച്ചാണോ ഈ സന്ദേശങ്ങള്‍ അയച്ചതെന്ന് പരിശോധിച്ച ശേഷം മാത്രമെ ലഭിച്ച ഇ മെയില്‍ സന്ദേശം തുറന്നു പരിശോധിക്കാവു.പരിചയമില്ലാത്ത വിലാസത്തില്‍ നിന്നും വരുന്ന ഇ മെയിലുകള്‍ തുറക്കരുതെന്നും പോലിസ് മുന്നറിയിപ്പു നല്‍കുന്നു.