കൊവിഡ്-19 : മാസ്‌ക് ധരിച്ചില്ല; എറണാകളത്ത് 122 പേര്‍ക്കെതിരെ കേസെടുത്തു

കൊച്ചി സിറ്റി പോലിസ് കമ്മീഷണറേറ്റിന്റെ പരിധിയില്‍ ഇന്ന് 73 പേര്‍ക്കെതിരെ മാസ്‌ക് ധരിക്കാത്തതിന് കേസെടുത്തു. റൂറല്‍ ജില്ലയില്‍ 49 പേര്‍ക്കെതിരെയും കേസെടുത്തു

Update: 2020-04-30 15:29 GMT

കൊച്ചി: കൊവിഡ്-19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം ലംഘിച്ചതിന് എറണാകുളം ജില്ലയില്‍ 122 പേര്‍ക്കെതിരെ പോലിസ് കേസെടുത്തു.കൊച്ചി സിറ്റി പോലിസ് കമ്മീഷണറേറ്റിന്റെ പരിധിയില്‍ ഇന്ന് 73 പേര്‍ക്കെതിരെയും റൂറല്‍ ജില്ലയില്‍ 49 പേര്‍ക്കെതിരെയുംകേസെടുത്തു. ലോക്ക് ഡൗണ്‍ ലംഘിച്ചതിന് കൊച്ചി സിറ്റി പോലിസ് കമ്മീഷണറേറ്റ് പരിധിയില്‍ ഇന്ന് മാത്രമായി 82 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

99 പേരെ അറസ്റ്റു ചെയതു.62 വാഹനങ്ങള്‍ പിടിച്ചെടുത്തു. എറണാകുളം റൂററല്‍ ജില്ലയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചതിന് 141 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 90 പേരെ അറസ്റ്റ് ചെയ്തു. 73 വാഹനങ്ങള്‍ കണ്ടു കെട്ടി. ഇതു വരെ റൂറല്‍ ജില്ലയില്‍ 9429 പേര്‍ക്കെതിരെ കേസെടുത്തതായി റൂറല്‍ ജില്ലാ പോലിസ് മേധാവി കെ.കാര്‍ത്തിക് പറഞ്ഞു.8588 പേരെ അറസ്റ്റ് ചെയ്തു. 5112 വാഹനങ്ങള്‍ കണ്ടുകെട്ടി. ലോക് ഡൗണ്‍ ംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് റൂറല്‍ ജില്ലാ പോലിസ് മേധാവി അറിയിച്ചു. 

Tags:    

Similar News