കോവിഡ്-19 രോഗമുക്തി നേടിയ അഞ്ചു പേര് കളമശേരി മെഡിക്കല്‍ കോളജ് വിട്ടു
ആറു പേരാണ് രോഗമുക്തി നേടിയത്. ഇതില്‍ ഇറ്റലിയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശികളായ കുട്ടിയും മാതാപിതാക്കളും, രണ്ട് ബ്രിട്ടീഷ് പൗരന്മാര് എന്നിവരാണ് ഇന്ന് ആശുപത്രി വിട്ടത്.മൂന്നാറില്‍ നിന്നെത്തിയ യാത്രാ സംഘത്തില്‍ നിന്നും ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബ്രിട്ടീഷ് പൗരനും കോവിഡ് രോഗത്തില്‍ നിന്നും മുക്തി നേടിയെങ്കിലും മറ്റ് അസുഖങ്ങള്‍ക്ക് ഇദ്ദേഹം ചികില്‍സയിലാണ്
കൊച്ചി; കൊവിഡ്-19 രോഗബാധയെ തുടര്‍ന്ന് എറണാകുളം കളമശേരി ഗവ. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന അഞ്ചു പേര് രോഗ മുക്തി നേടിയതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. ആറു പേരാണ് രോഗമുക്തി നേടിയത്. ഇതില്‍ ഇറ്റലിയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശികളായ കുട്ടിയും മാതാപിതാക്കളും, രണ്ട് ബ്രിട്ടീഷ് പൗരന്മാര് എന്നിവരാണ് ഇന്ന് ആശുപത്രി വിട്ടത്.മൂന്നാറില്‍ നിന്നെത്തിയ യാത്രാ സംഘത്തില്‍ നിന്നും ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബ്രിട്ടീഷ് പൗരന്റെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും മറ്റ് അസുഖങ്ങള്‍ക്ക് ഇദ്ദേഹം ചികില്‍സയിലാണ്. ഇദ്ദേഹത്തെ ബാധിച്ചിരുന്ന ന്യൂമോണിയ 75 ശതമാനത്തോളം ഭേദമായിട്ടുണ്ടെന്നും ചികില്‍സയോട് മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും കളമശേരി ഗവ. മെഡിക്കല്‍ കോളജ് ആര്‍എം ഒ ഡോ. ഗണേശ് മോഹന്‍ അറിയിച്ചു.