കൊവിഡ്-19 :മടങ്ങിയെത്തുന്ന പ്രവാസികളുടെ യാത്ര ചിലവ്സര്‍ക്കാര്‍ വഹിക്കണമെന്ന് എസ്ഡിപിഐ
ഈ ആവശ്യമുന്നയിച്ച് എസ്ഡിപിഐ ജില്ലാ ഭാരവാഹികള്‍ നാളെ രാവിലെ പത്തിന് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിന് മുന്‍പില്‍ ധര്‍ണ നടത്തും.നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചു നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇപ്പോള്‍ പ്രവാസികള്‍ വര്‍ധിച്ച വിമാന ടിക്കറ്റ് തുക കണ്ടെത്താന്‍ പ്രയാസപ്പെട്ടു കൊണ്ടിരിക്കുകയാണ്
കൊച്ചി : കൊവിഡ്-19 രോഗ പ്രതിസന്ധിയെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ യാത്രാ ചിലവ് കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകള്‍ വഹിക്കണമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.ഈ ആവശ്യമുന്നയിച്ച് എസ്ഡിപിഐ ജില്ലാ ഭാരവാഹികള്‍ നാളെ രാവിലെ പത്തിന് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിന് മുന്‍പില്‍ ധര്‍ണ നടത്തും.നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചു നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇപ്പോള്‍ പ്രവാസികള്‍ വര്‍ധിച്ച വിമാന ടിക്കറ്റ് തുക കണ്ടെത്താന്‍ പ്രയാസപ്പെട്ടു കൊണ്ടിരിക്കുകയാണ്.
ഗള്‍ഫില്‍ തൊഴില്‍ ചെയ്യുന്ന 30 ലക്ഷത്തോളം മലയാളികളില്‍ 15 ലക്ഷത്തോളം മലയാളികളും വളരെ ചെറിയ ശമ്പളത്തില്‍ താഴെക്കിടയില്‍ തൊഴിലെടുക്കുന്നവരാണ്.മാത്രമല്ല, അവര്‍ക്ക് ഒരു മാസത്തില്‍ അധികമായി ശമ്പളം പോലും ലഭിക്കാത്ത സാഹചര്യവുമുണ്ട്. ഈ പ്രതിസന്ധി മനസ്സിലാക്കി അവരുടെ യാത്ര ചിലവ് വഹിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.രാജ്യത്തിന്റെയും സമൂഹത്തിന്റെയും സാമ്പത്തികവും അല്ലാതെയുമുള്ള വളര്‍ച്ചക്ക് തുല്യതയില്ലാത്ത സംഭാവന നല്‍കുന്ന പ്രവാസി സമൂഹം അവരുടെ എക്കാലത്തെയും പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്.
ഈ സമയത്ത് രാജ്യത്തിനു അവരോട് തിരിച്ചു ചെയ്യാനുള്ള ബാധ്യത എന്നത് എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ച് കൊണ്ട് പ്രയാസങ്ങളില്ലാതെ സ്വകുടുംബവുമായി ചേരാനുള്ള അവരുടെ ആഗ്രഹം സാധിച്ചു നല്‍കലാണെന്നും എസ്ഡിപി ഐ നേതാക്കള്‍ വ്യക്തമാക്കി.ലേബര്‍ കാംപുകളിലും പുറത്തിറങ്ങാന്‍ കഴിയാതെ താമസ സ്ഥലത്തും ദുരിതത്തില്‍ കഴിയുന്ന പ്രവാസി തൊഴിലാളികളുടെ സുരക്ഷക്ക് വേണ്ടി അടിയന്തിരമായി ഒരു മെഡിക്കല്‍ സംഘത്തെ അയക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍, അജ്മല്‍ കെ മുജീബ്, സുധീര്‍ ഏലൂക്കര, ബാബു വേങ്ങൂര്‍, ലത്തീഫ് കോമ്പാറ പങ്കെടുത്തു.