കൊവിഡ്-19 : സപ്ലൈകോ ഓണ്‍ലൈന്‍ വഴി ഭക്ഷ്യവസ്തുക്കള്‍ വീടുകളില്‍ നാളെ മുതല്‍ എത്തിക്കും

സൊമോറ്റോയുമായിട്ടാണ് ഓണ്‍ലൈന്‍ വഴി ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാനുള്ള കരാറായിട്ടുള്ളത്. പ്രാരംഭ നടപടി എന്ന നിലയിലാണ് സപ്ലൈകോയുടെ ആസ്ഥാനമായ ഗാന്ധി നഗറിനു എട്ടുകിലോ മീറ്റര്‍ പരിധിയില്‍ ഭക്ഷണ സാധനങ്ങള്‍ എത്തിക്കുക. തുടര്‍ന്ന് സംസ്ഥാനത്ത് 17 ഇടങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനം ആരംഭിക്കും

Update: 2020-03-26 07:00 GMT

കൊച്ചി: കൊവിഡ്-19
 

രോഗബാധയെ തുടര്‍ന്ന് സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സപ്ലൈകോ കൊച്ചിയില്‍ നാളെ മുതല്‍ ഓണ്‍ലൈന്‍ വഴി അവശ്യ ഭക്ഷ്യ സാധനങ്ങള്‍ വിതരണ ചെയ്യുന്നതിനു് തുടക്കം കുറിക്കുമെന്ന് സിഎംഡി പി എം അലി അസ്ഗര്‍ പാഷ അറിയിച്ചു.സൊമോറ്റോയുമായിട്ടാണ് ഓണ്‍ലൈന്‍ വഴി ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാനുള്ള കരാറായിട്ടുള്ളത്.

പ്രാരംഭ നടപടി എന്ന നിലയിലാണ് സപ്ലൈകോയുടെ ആസ്ഥാനമായ ഗാന്ധി നഗറിനു എട്ടുകിലോ മീറ്റര്‍ പരിധിയില്‍ ഭക്ഷണ സാധനങ്ങള്‍ എത്തിക്കുക. തുടര്‍ന്ന് സംസ്ഥാനത്ത് 17 ഇടങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനം ആരംഭിക്കും. ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്താല്‍ 40 മുതല്‍ 50 വരെ മിനിറ്റിനകം ഭക്ഷ്യവസ്തുക്കള്‍ വീടുകളില്‍ ലഭിക്കും. ഇ-പെയ്‌മെന്റാണ് നടത്തേണ്ടതെന്നും സി എംഡി അറിയിച്ചു.

Tags:    

Similar News