വയനാട് ജില്ലയില്‍ 206 പേര്‍ക്ക് കൂടി കൊവിഡ്; മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 206 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 164 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ടുപേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 14,873 ആയി. 12,494 പേര്‍ ഇതുവരെ രോഗമുക്തരായി. ചികില്‍സയിലിരിക്കെ 87 മരണം. നിലവില്‍ 2292 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1,426 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
പടിഞ്ഞാറത്തറ സ്വദേശികളായ 30 പേര്‍, മേപ്പാടി 29 പേര്‍, അമ്പലവയല്‍ 15 പേര്‍, കല്‍പ്പറ്റ 14 പേര്‍, പുല്‍പ്പള്ളി, കോട്ടത്തറ 13 പേര്‍ വീതം, മുട്ടില്‍, വെള്ളമുണ്ട 12 പേര്‍ വീതം, പൊഴുതന 11 പേര്‍, കണിയാമ്പറ്റ 10 പേര്‍, മീനങ്ങാടി, ബത്തേരി, നെന്മേനി 7 പേര്‍ വീതം, മാനന്തവാടി 6 പേര്‍, പനമരം, വൈത്തിരി 5 പേര്‍ വീതം, മുള്ളന്‍കൊല്ലി 3 പേര്‍, പൂതാടി 2 പേര്‍, തൊണ്ടര്‍നാട്, മൂപ്പൈനാട്, വെങ്ങപ്പള്ളി, നൂല്‍പ്പുഴ, എടവക ഒരാള്‍ വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
164 പേര്‍ക്ക് രോഗമുക്തി
ബത്തേരി സ്വദേശികളായ 4 പേര്‍, തരിയോട് 3 പേര്‍, മീനങ്ങാടി, മാനന്തവാടി, തവിഞ്ഞാല്‍, കണിയാമ്പറ്റ 2 പേര്‍ വീതം, പൂതാടി, വെള്ളമുണ്ട, തൊണ്ടര്‍നാട്, പനമരം, മേപ്പാടി, പടിഞ്ഞാറത്തറ, കല്‍പ്പറ്റ, മൂപ്പൈനാട്, അമ്പലവയല്‍ സ്വദേശികളായ ഓരോരുത്തരും, ഒരു എറണാകുളം സ്വദേശിയും, വീടുകളില്‍ ചികില്‍സയിലുള്ള 139 പേരുമാണ് രോഗമുക്തി നേടിയത്.
872 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 872 പേരാണ്. 985 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10389 പേര്‍. ഇന്ന് വന്ന 92 പേര്‍ ഉള്‍പ്പെടെ 758 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ നിന്ന് ഇന്ന് 1,595 പേരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 1,96,164 സാംപിളുകളില്‍ 1,95,087 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 1,80,214 നെഗറ്റീവും 14,873 പോസിറ്റീവുമാണ്.