കൊവിഡ്: തിരുവനന്തപുരത്ത് 222 പേര്‍ക്ക് കൊവിഡ്; 206 പേര്‍ക്കും സമ്പര്‍ക്കംവഴി വൈറസ് ബാധ
ജില്ലയില്‍ 16,602 പേര്‍ വീടുകളിലും 1,279 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 252 പേരെ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് 222 പേര്‍ക്ക്് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 206 പേര്‍ക്കും സമ്പര്‍ക്കംവഴിയാണ് രോഗബാധയുണ്ടായത്. ഇന്ന് ജില്ലയില്‍ പുതുതായി 1121പേര്‍ നിരീക്ഷണത്തിലായി. 1,165 പേര്‍ നിരീക്ഷണകാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 16,602 പേര്‍ വീടുകളിലും 1,279 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 252 പേരെ പ്രവേശിപ്പിച്ചു.
166 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രി കളില്‍ 2,571 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 828 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 832 പരിശോധനഫലങ്ങള്‍ ലഭിച്ചു. ജില്ലയില്‍ 72 സ്ഥാപനങ്ങളിലായി 1,279 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. കലളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 216 കാളുകളാണ് ഇന്ന് എത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 27 പേര്‍ ഇന്ന് മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസികപിന്തുണ ആവശ്യമായ 1,801 പേരെ ഇന്ന് വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 20,452 ആണ്. ഇതില്‍ 16,602 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2,571 ആണ്. 1,279 പേരാണ് കൊവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവര്‍. ഇന്ന് പുതുതായി നിരീക്ഷണത്തിലായവരുടെ എണ്ണം 1,121 ആണ്.