ഇടുക്കിയില്‍ 23 പേര്‍ക്ക് കൂടി കൊവിഡ്; 13 പേര്‍ക്ക് സമ്പര്‍ക്കംവഴി രോഗബാധ, ഉറവിടം വ്യക്തമാവാത്ത മൂന്നുപേര്‍

Update: 2020-07-20 13:44 GMT

ഇടുക്കി: ജില്ലയില്‍ 23 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നുപേരുടെ രോഗ ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കം വഴി രോഗബാധിതരായവര്‍

1. കഞ്ഞിക്കുഴി സ്വദേശി (63). കരിമ്പനിലെ ഹോട്ടല്‍ ജീവനക്കാരനാണ്. ജൂലൈ 18 ന് കൊവിഡ് സ്ഥിരീകരിച്ച കരിമ്പന്‍ സ്വദേശിയുമായുള്ള സമ്പര്‍ക്കം.

2. ദേവികുളം സ്വദേശി (28). മൂന്നാര്‍ സ്വകാര്യാശുപത്രിയിലെ ഡോക്ടറുടെ ഡ്രൈവറാണ്. ജൂലൈ 17 ന് ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

3. രാജാക്കാട് സ്വദേശി (58). ജൂലൈ 19 ന് ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

4. രാജാക്കാട് സ്വദേശിനി (53). ജൂലൈ 14 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

5. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (28). എറണാകുളം നെട്ടൂര്‍ മാര്‍ക്കറ്റിലെ പഴ വിതരണക്കാരനാണ്. ഇദ്ദേഹത്തിന്റെ ഒപ്പം ജോലിചെയ്തിരുന്ന വ്യക്തിക്ക് ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എറണാകുളത്തുനിന്ന് ജൂലൈ 17ന് സുഹൃത്തുക്കളോടൊപ്പം സ്വന്തം കാറില്‍ വീട്ടിലെത്തി നിരീക്ഷണത്തലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.

6. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (21). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

7. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(48). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

8. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(32). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

9. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(30). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.

10. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി(38). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

ഉറവിടം വ്യക്തമാവാത്തവര്‍

1. രാജാക്കാട് സ്വദേശി (62)

2. രാജാക്കാട് സ്വദേശി (35)

3. രാജാക്കാട് സ്വദേശി (66)

വിദേശത്തുനിന്ന് എത്തിയവര്‍

1. ജൂലൈ ആറിന് ദമ്മാമില്‍ നിന്നെത്തിയ ഏലപ്പാറ സ്വദേശി(43). കൊച്ചിയില്‍നിന്ന് ടാക്‌സിയില്‍ ഏലപ്പായിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

2. ജൂലൈ ഒന്നിന് ഷാര്‍ജയില്‍ നിന്നെത്തിയ കഞ്ഞിക്കുഴി സ്വദേശി(30). കൊച്ചിയില്‍നിന്ന് ടാക്‌സിയില്‍ കഞ്ഞിക്കുഴിയിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

ആഭ്യന്തരയാത്ര

1. ജൂലൈ എട്ടിന് തേനിയില്‍നിന്നെത്തിയ ചക്കുപള്ളം അണക്കര സ്വദേശി(50). ചികില്‍സാ ആവശ്യത്തിനായി കുമളി ചെക്ക് പോസ്റ്റ് വഴി ടാക്‌സിയില്‍ തേനി മെഡിക്കല്‍ കോളജില്‍ പോയി അന്ന് തന്നെ തിരിച്ചുവന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

2. ജൂലൈ 14ന് കമ്പത്ത് നിന്നെത്തിയ അയ്യപ്പന്‍കോവില്‍ സ്വദേശി(52). കമ്പത്തുനിന്നും സ്വന്തം വാഹനത്തില്‍ കുടുംബത്തോടൊപ്പം കുമളി ചെക്ക് പോസ്റ്റ് വഴി വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.

3. ജൂലൈ 14ന് കമ്പത്തുനിന്നെത്തിയ അയ്യപ്പന്‍കോവില്‍ സ്വദേശി(75). കമ്പത്തുനിന്നും ബന്ധുവിനൊപ്പം കാറില്‍ കുമളി ചെക്ക് പോസ്റ്റ് വഴി വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.

4. ജൂലൈ അഞ്ചിന് ചെന്നൈയില്‍നിന്നെത്തിയ ദേവികുളം കുറ്റിയാര്‍വാലി സ്വദേശിനി (15). ചെന്നൈയില്‍നിന്ന് കുടുംബത്തോടൊപ്പം ടാക്‌സിയില്‍ കുമളി ചെക്‌പോസ്റ്റ് വഴി വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.

5. ജൂലൈ 15ന് കൊല്‍ക്കത്തയില്‍ നിന്നെത്തിയ അറക്കുളം സ്വദേശി(28). കൊല്‍ക്കത്തയില്‍നിന്ന് ആറ് യാത്രക്കാര്‍ക്കൊപ്പം ബസ്സില്‍ ഭുവനേശ്വറും പിന്നീട് മറ്റൊരു ബസ്സില്‍ എറണാകുളത്തും അവിടെ നിന്ന് സ്വന്തം വാഹനത്തിലുമെത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

6. ജൂലൈ ഒമ്പതിന് ബംഗളൂരുവില്‍നിന്നെത്തിയ കുമളി സ്വദേശിനി(64). ബംഗളൂരുവില്‍നിന്നും മകനോടൊപ്പം ടാക്‌സിയില്‍ കുമളി ചെക്‌പോസ്റ്റ് വഴി വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.

7. ജൂലൈ പന്ത്രണ്ടിന് തൂത്തുക്കുടിയില്‍നിന്നെത്തിയ മറയൂര്‍ സ്വദേശി(31). ടാക്‌സിയില്‍ കുമളി ചെക്‌പോസ്റ്റ് വഴി മറയൂരിലെത്തി. കൊവിഡ് നിരീക്ഷണകേന്ദ്രത്തിലായിരുന്നു.

8. ജൂലൈ ഏഴിന് ബംഗളൂരുവില്‍നിന്നെത്തിയ ഉടുമ്പന്‍ചോല സ്വദേശി (27). ബംഗളൂരുവില്‍ നിന്നും ടാക്‌സിയില്‍ കുമളി ചെക്‌പോസ്റ്റിലൂടെ എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. 

Tags:    

Similar News