കണ്ണൂര്‍ ജില്ലയില്‍ 234 പേര്‍ക്ക് കൂടി കൊവിഡ്; 203 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, ആകെ ചികില്‍സയിലുള്ളത് 2,174 പേര്‍

ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 6,062 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 88 പേരടക്കം 3,846 പേര്‍ ആശുപത്രി വിട്ടു.

Update: 2020-09-13 14:16 GMT

കണ്ണൂര്‍: ജില്ലയില്‍ 234 പേര്‍ക്ക് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 203 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്നുപേര്‍ വിദേശത്തു നിന്നും 14 പേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരും 14 പേര്‍ ആരോഗ്യപ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 6,062 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 88 പേരടക്കം 3,846 പേര്‍ ആശുപത്രി വിട്ടു.

കൊവിഡ് സ്ഥിരീകരിച്ച 35 പേര്‍ ഉള്‍പ്പെടെ 42 പേര്‍ മരണപ്പെട്ടു. ബാക്കി 2,174 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്. കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13,908 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 338 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 274 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 79 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 47 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 35 പേരും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ 21 പേരും എകെജി ആശുപത്രിയില്‍ 32 പേരും ജിം കെയര്‍ ആശുപത്രിയില്‍ 68 പേരും ടെലി ആശുപത്രിയില്‍ ഒരാളും ചെറുകുന്ന് എസ്എംഡിപിയില്‍ രണ്ടുപേരും ആര്‍മി ആശുപത്രിയില്‍ മൂന്നുപേരും ലൂര്‍ദ് ആശുപത്രിയില്‍ രണ്ടുപേരും സിആര്‍പിഎഫ് ക്യാംപില്‍ അഞ്ചുപേരും ജോസ് ഗിരിയില്‍ നാലുപേരും കരിതാസില്‍ ഒരാളും തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രിയില്‍ ഒരാളും ധനലക്ഷ്മി ആശുപത്രിയില്‍ ഒരാളും മിഷന്‍ ആശുപത്രിയില്‍ ഒരാളും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 443 പേരും വീടുകളില്‍ 12546 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

ജില്ലയില്‍നിന്ന് ഇതുവരെ 90,374 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 89,771 എണ്ണത്തിന്റെ ഫലം വന്നു. 603 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

സമ്പര്‍ക്കം- 203 പേര്‍

കണ്ണൂര്‍ കോര്‍പറേഷന്‍ 27

ആന്തൂര്‍ മുനിസിപ്പാലിറ്റി 2

ഇരിട്ടി മുനിസിപ്പാലിറ്റി 3

കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 1

പാനൂര്‍ മുനിസിപ്പാലിറ്റി 5

പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 16

തലശ്ശേരി മുനിസിപ്പാലിറ്റി 5

മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 4

ആലക്കോട് 2

ചപ്പാരപ്പടവ് 2

ചെമ്പിലോട് 1

ചെറുതാഴം 5

ചിറക്കല്‍ 1

ചററാരിപ്പറമ്പ് 2

ധര്‍മ്മടം 3

എരഞ്ഞോളി 1

ഏഴോം 1

കടമ്പൂര്‍ 1

കടന്നപ്പള്ളി പാണപ്പുഴ 1

കതിരൂര്‍ 5

കല്ല്യാശ്ശേരി 3

കണിച്ചാര്‍ 1

കണ്ണപുരം 1

കരിവെള്ളൂര്‍-പെരളം 3

കീഴല്ലൂര്‍ 7

കോളയാട് 1

കൂടാളി 2

കോട്ടയം 10

മാലൂര്‍ 1

മാങ്ങാട്ടിടം 9

മയ്യില്‍ 1

മുഴപ്പിലങ്ങാട് 2

നടുവില്‍ 1

ന്യൂമാഹി 21

പടിയൂര്‍ 5

പന്നിയന്നൂര്‍ 1

പരിയാരം 2

പാട്യം 9

പട്ടുവം 1

പായം 1

പെരളശ്ശേരി 6

പെരിങ്ങോം വയക്കര 11

തില്ലങ്കേരി 1

തൃപ്രങ്ങോട്ടൂര്‍ 1

ഉളിക്കല്‍ 7

വേങ്ങാട് 7

അന്തര്‍സംസ്ഥാനം- 14 പേര്‍

തലശ്ശേരി മുനിസിപ്പാലിറ്റി 1

മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 1

ആറളം 1

കുന്നോത്തുപറമ്പ് 1

മാടായി 1

മാങ്ങാട്ടിടം 1

നടുവില്‍ 1

പന്നിയന്നൂര്‍ 1

പരിയാരം 1

പായം 1

പയ്യാവൂര്‍ 1

രാമന്തളി 1

വേങ്ങാട് 2

വിദേശം- മൂന്നുപേര്‍

പായം 3

ആരോഗ്യപ്രവര്‍ത്തകര്‍- 14 പേര്‍

കൂത്തുപറമ്പ് മുനിസിപ്പാലിറ്റി 1

തലശ്ശേരി മുനിസിപ്പാലിറ്റി 2

മട്ടന്നൂര്‍ മുനിസിപ്പാലിറ്റി 1

കടന്നപ്പള്ളി പാണപ്പുഴ 2

കുററ്യാട്ടൃര്‍ 1

മാലൂര്‍ 1

മയ്യില്‍ 1

നടുവില്‍ 1

പട്ടുവം 1

പായം 2

തില്ലങ്കേരി 1 

Tags:    

Similar News