കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 267 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര് രേണുക അറിയിച്ചു. 284 പേര് രോഗമുക്തി നേടി. 2 ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 266 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 11 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.
അന്തര്‍ സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 16,758 ആയി. 14,168 പേര് ഇതുവരെ രോഗമുക്തരായി. ചികില്‍സയിലിരിക്കെ 102 മരണം. നിലവില്‍ 2,488 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 1,632 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
ബത്തേരി സ്വദേശികള്‍ 28, മാനന്തവാടി 22, നൂല്‍പ്പുഴ 21, മീനങ്ങാടി 19, നെന്മേനി 18, എടവക, കോട്ടത്തറ, പടിഞ്ഞാറത്തറ 17 പേര് വീതം, വെങ്ങപ്പള്ളി 13, മേപ്പാടി 12, പനമരം 11, കല്‍പ്പറ്റ, വെള്ളമുണ്ട 10 പേര് വീതം, മുള്ളന്‍കൊല്ലി 9, കണിയാമ്പറ്റ, പൂതാടി, തരിയോട്, വൈത്തിരി 6 പേര് വീതം, പൊഴുതന 5, അമ്പലവയല്‍, മുട്ടില്‍, തവിഞ്ഞാല്‍ 3 പേര് വീതം, മൂപ്പൈനാട് 2, പുല്‍പ്പള്ളി, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ബംഗളൂരുവില്‍നിന്നും വന്ന കോട്ടത്തറ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
284 പേര്‍ക്ക് രോഗമുക്തി
മേപ്പാടി സ്വദേശികളായ 15 പേര്, കല്‍പ്പറ്റ, മുട്ടില്‍ 6 പേര് വീതം, കോട്ടത്തറ, പനമരം, പൊഴുതന 5 പേര് വീതം, ബത്തേരി, മാനന്തവാടി 4 പേര് വീതം, പടിഞ്ഞാറത്തറ 3 പേര്, മുപ്പൈനാട്, വെള്ളമുണ്ട, കണിയാമ്പറ്റ 2 പേര് വീതം, നെന്മേനി, പൂതാടി, പുല്‍പ്പള്ളി, മീനങ്ങാടി, വൈത്തിരി സ്വദേശികളായ ഓരോരുത്തരും രണ്ട് തിരുവനന്തപുരം സ്വദേശികളും ഒരു തമിഴ്നാട് സ്വദേശിയും വീടുകളില്‍ ചികില്‍സയിലായിരുന്ന 217 പേരുമാണ് രോഗമുക്തരായത്.
456 പേര് പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 456 പേരാണ്. 835 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9,069 പേര്. ഇന്ന് വന്ന 50 പേര് ഉള്‍പ്പെടെ 551 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 2266 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 2,09,404 സാംപിളുകളില്‍ 208134 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 1,91,376 നെഗറ്റീവും 16,758 പോസിറ്റീവുമാണ്.